Well: കിളിമാനൂരിൽ വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു

കിളിമാനൂരിൽ(kilimanoor) വിദ്യാർഥി കിണറ്റിൽ(well) വീണ് മരിച്ചു. കിളിമാനൂർ രാലൂർകാവ് സ്വദേശി ആനന്ദ് (10)ആണ് വീട്ടിലെ കിണറ്റിൽ കാൽ വഴുതി വീണ് മരിച്ചത്. കിളിമാനൂർ ഗവൺമെന്റ് ഹൈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആനന്ദ്.

വീട്ടിലുണ്ടായിരുന്ന കുട്ടിയെ വൈകുന്നേരം കാണാതായതോടെ തിരച്ചിൽ നടത്തുന്നതിനിടെ കിണറ്റിൽ തൊപ്പി കണ്ടെത്തി. പിന്നീട് ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

ആഴമേറിയ കിണറിന്റെ മുകൾഭാഗം പൊക്കം കുറഞ്ഞതായിരുന്നു. മൃതദേഹം കിളിമാനൂർ കേശവപുരം ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ സജീവ്, അമ്മ ചിഞ്ചു. ആനന്ദിന് രണ്ട് സഹോദരങ്ങളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News