ADVERTISEMENT
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി(bjp)ക്കുവേണ്ടി കോർപറേറ്റുകൾ പണമിറക്കുകയാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി(elamaram kareem). കാത്തലിക് സിറിയൻ ബാങ്ക് സ്റ്റാഫ് ഫെഡറേഷൻ ദേശീയ സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യസമ്പത്ത് ബിജെപി സർക്കാർ കോർപറേറ്റുകൾക്ക് തീറെഴുതുന്നതിനുള്ള പ്രത്യുപകരണമാണിത്. കേന്ദ്രസർക്കാർ ബാങ്ക് സ്വകാര്യവൽക്കരണത്തിന് ശ്രമിക്കുകയാണ്.
കോടികൾ ആസ്ഥിയുള്ള എൽഐസിയും ബിഎസ്‌എൻഎല്ലും സ്വകാര്യവൽക്കരിക്കുന്നു. വൈദ്യുതി വിഭാഗവും വിറ്റുതുലയ്‌ക്കുകയാണ്. റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം തുടങ്ങി പൊതു ആസ്‌തികൾ കോർപറേറ്റുകൾക്ക് തീറെഴുതുന്നു.
രാജ്യത്ത് തൊഴിലില്ലായ്‌മ 40 വർഷത്തെ ചരിത്രത്തിൽ ഏറ്റവും രൂക്ഷമാണ്. യുവജനങ്ങളുടെ പ്രതീക്ഷകളെല്ലാം അസ്‌തമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.