
സിപിഐഎം (cpim ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 3 എബിവിപി (abvp) പ്രവർത്തകര്‍ കസ്റ്റഡിയില്‍.സംഘർഷത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരിൽ എൽ ഡി എഫ് നടത്തിയ വികസന ജാഥയ്ക്കുനേർക്ക് എബിവിപി പ്രവർത്തകർ ആക്രമണം നടത്തിയത്. ശേഷം തിരുവനന്തപുരം ആറ്റുകാൽ ദേവി ഹോസ്പിറ്റലിൽ പ്രതികൾ ചികിത്സ തേടിയിരുന്നു. വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബുവിനെ ആക്രമിച്ച അതേ പ്രതികൾ തന്നെയാണ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
ചികിത്സയിലിരിക്കെയാണ് ഇവർ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേർക്ക് കല്ലെറിഞ്ഞതെന്നാണ് സൂചന.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്നു പൊലീസിനു സൂചന ലഭിച്ചത്. പ്രവർത്തകർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഉടനെ തന്നെ ഇവർ ആശുപത്രി വിടുമെന്നാണ് സൂചന.ഇതിനു ശേഷം പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കാനാണ് പൊലീസിൻ്റെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here