Rain : സംസ്ഥാനത്ത് കനത്ത മഴ : ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പരക്കെ മഴ (rain) തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് അലർട്ടുള്ളത്.

നാളെ ഒമ്പത് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് ഈ മാസം 30 വരെയും കേരള തീരത്ത് നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോഴിക്കോട് കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.

കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്
കെ. എസ്. ഇ. ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ ജില്ലയുടെ മലയോര മേഖലയിൽ മഴ തുടരുന്നുണ്ട്.

ഝാർഖണ്ഡിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

ഝാർഖണ്ഡിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. കുതിരക്കച്ചവട ഭീഷണി ഭയന്ന് കോൺഗ്രസ് ജെ എം എം – എംഎൽഎമാരെ ഇന്നലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. എം എൽ എ സ്ഥാനത്ത് നിന്ന് ഹേമന്ത് സോറനെ അയോഗ്യനാക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടയിലാണ് റിസോർട്ട് നാടകം ഝാർഖണ്ഡിലും ആവർത്തിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News