CPIM സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റി യോഗവും ഇന്ന്

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റി യോഗവും ഇന്ന്. രാവിലെ സെക്രട്ടറിയേറ്റും തുടർന്ന് ഉച്ചക്ക് സംസ്ഥാന കമ്മിറ്റി യോഗവും നടക്കും.

AKG സെൻററിൽ നടക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവർ പങ്കെടുക്കും. പാർട്ടി സംഘടനകാര്യങ്ങളും, ഭാവി പരിപാടികളും യോഗം ചർച്ച ചെയ്യും.

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. ഓൺലൈനായാണ് ഇന്നത്തെ യോഗം. ഗുലാംനബി ആസാദിന്റെ രാജിക്ക് പിന്നാലെ ചേരുന്ന പ്രവർത്തക സമിതി യോഗം കൂടിയാണ് ഇന്നത്തേത്. കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് അടുത്ത മാസം നടത്താനാണ് നേരത്തെ എടുത്ത തീരുമാനം.പുതിയ സാഹചര്യത്തിൽ അത് മാറ്റുമെന്ന സൂചനകളുണ്ട്.

‘രാഗം ദ്വേഷം രാഷ്ട്രീയം’  പ്രകാശനം  ചെയ്തു

നന്ദകുമാർ കടപ്പാൽ രചിച്ച ‘രാഗം ദ്വേഷം രാഷ്ട്രീയം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കെ എൻ ബാലഗോപാൽ നിര്‍വഹിച്ചു . കഥാകൃത്തും നോവലിസ്റ്റുമായ ജി ആർ ഇന്ദുഗോപൻ ആദ്യപ്രതി ഏറ്റുവാങ്ങി.

എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണൻ പുസ്തക സമർപ്പണ പ്രഭാഷണം നടത്തി.

മേയർ പ്രസന്ന ഏണസ്റ്റ് വിശിഷ്ടാതിഥിയായി. ബാബു കെ പന്മന ,എക്സ് ഏണസ്റ്റ്, എസ് നാസർ, ഡി സുകേശൻ,നന്ദകുമാർ കടപ്പാൽ  എന്നിവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News