ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെ കല്ലേറ്

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെ കല്ലേറ്.കല്ലേറില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.അര്‍ധരാത്രിയിലാണ് കല്ലേറുണ്ടായത്.

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 3 എബിവിപി പ്രവർത്തകര്‍ കസ്റ്റഡിയില്‍. ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ്‌ കസ്‌റ്റഡിയിലുള്ളത്‌.

ബിജെപി നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. ഇവരെ തമ്പാനൂർ പൊലീസ്‌ സ്‌റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്‌.

കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരിൽ എൽഡിഎഫ് നടത്തിയ വികസന ജാഥയ്ക്കുനേർക്ക്‌ എബിവിപി പ്രവർത്തകർ ആക്രമണം നടത്തിയത്. ശേഷം തിരുവനന്തപുരം ആറ്റുകാൽ ദേവി ഹോസ്‌പിറ്റലിൽ പ്രതികൾ ചികിത്സ തേടിയിരുന്നു.

വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബുവിനെ ആക്രമിച്ച അതേ പ്രതികൾ തന്നെയാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here