U-20 Women’s World Cup : ജപ്പാൻ – സ്പെയിൻ കിരീടപ്പോരാട്ടം നാളെ

അണ്ടർ-20 വനിതാ ഫുട്ബോൾ ലോകകപ്പിൽ (U-20 Women’s World Cup) ജപ്പാൻ -സ്പെയിൻ കിരീടപ്പോരാട്ടം നാളെ . കോസ്റ്റാറിക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നാളെ രാവിലെ 7:30 നാണ് ഫൈനൽ .

ബ്രസീലിനെ തോൽപിച്ചാണ് ജപ്പാൻ ഫൈനലിൽ കടന്നത്. നെതർലണ്ട്സിനെ കീഴടക്കിയാണ് സ്പെയിനിന്റെ ഫൈനൽ പ്രവേശം.കഴിഞ്ഞ എഡിഷനിൽ ഇരുടീമുകളും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ജപ്പാനൊപ്പമായിരുന്നു.

ഏഴ് ഗോളുകളുമായി സ്പെയിനിന്റെ ഇൻമ ഗബാറോയാണ് ഗോൾ വേട്ടക്കാരികളുടെ പട്ടികയിൽ ഒന്നാമത്. 4 ഗോളുകളുമായി ജപ്പാന്റെ മൈക്ക ഹമാന തൊട്ടുപിന്നിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News