Ernakulam : നെട്ടൂരിൽ യുവാവിനെ തലക്കടിച്ച്‌ കൊന്നു

എറണാകുളത്ത് വീണ്ടും കൊലപാതകം. നെട്ടൂരിൽ യുവാവിനെ അതി ക്രൂരമായി അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം.

പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് ക്രൂരകൃത്യം നടത്തിയത്. അജയ് കുമാറിനെ തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. മരണം ഉറപ്പാക്കും വരെ മർദിച്ചു. സി സി ടി വി ദൃശ്യങ്ങളിലാണ് ക്രൂരത വ്യക്തമായത്.

താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം . സുരേഷിന്‍റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പൊലീസ് പറയുന്നു. കൊലപാതകിയായ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ ഇരട്ടടവര്‍ ഇന്ന്  പൊളിക്കും.

നോയിഡയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ ഇരട്ടടവര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കും. ഇന്ത്യയില്‍ പൊളിച്ചുനീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ് കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള നോയിഡയിലെ ഇരട്ട ടവര്‍.

മരടിലെ ഫ്ലാറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ എഡിഫൈസ് എന്‍ജിനീയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിന് നേതൃത്വം നല്‍കുന്നത്.3,700 കിലോ സ്ഫോടക വസ്തുക്കളാണ് ഉപയോഗിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here