ANAVOOR NAGAPPAN : വീട് ആക്രമിച്ചതിന് പിന്നിലും ആർഎസ്എസ് : ആനാവൂർ നാഗപ്പൻ

തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ ആ‌ർഎസ്എസ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ (ANAVOOR NAGAPPAN). ബിജെപി-ആ‌ർഎസ്എസ് നേതാക്കളാണ് ആക്രമണം ആസൂത്രണം ചെയ്തത്. കിടപ്പ് മുറിയിലാണ് കല്ല് വീണത്. പ്രകോപനം ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

അതേസമയം ജില്ലാ സെക്രട്ടറി ആനാവൂരിനെ വകവരുത്താനായിരുന്നു ശ്രമമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആരോപിച്ചു. ജില്ലയിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് ഉണ്ടായത്. പ്രകോപനം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ആക്രമണങ്ങൾ ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെയാണെന്നും എം.വി.ജയരാജൻ പ്രതികരിച്ചു.

പാർട്ടി അണികൾ പ്രകോപനങ്ങളിൽ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഭരണത്തിന്റെ അഹങ്കാരത്തിലുള്ള ആക്രമണമാണ് ബിജെപി നടത്തുന്നത്. ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചവർ തങ്ങിയത് ആറ്റുകാൽ ക്ഷേത്രത്തിന്റെ കീഴിലുള്ള ആശുപത്രിയിലാണ്. ഈ ആശുപത്രിയുടെ നിയന്ത്രണം ബിജെപിയുടെ കയ്യിലാണ്. ക്ഷേത്ര കമ്മറ്റിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സ്ഥിതിയാണെന്നും എം.വി.ജയരാജൻ പറഞ്ഞു.

ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന്റെ തുടർച്ചയായാണ് ജില്ലാ സെക്രട്ടറിയുടെ വീട് ആക്രമിക്കപ്പെട്ടതെന്ന് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. മുകളിൽ നിന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ആക്രമണങ്ങളെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.

തലസ്ഥാനത്ത് അക്രമം അഴിച്ചുവിടാനുള്ള ബിജെപി ആർഎസ്എസ് സംഘടിത ശ്രമത്തിന്റെ ഭാഗമാണിതെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു.ഇതിനെതിരെ പൊതുവികാരം ഉയർന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആനാവൂർ നാഗപ്പന്റെ വീടിനുനേരെ ആർഎസ്‌എസ്‌ ആക്രമണം

സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനുനേരെ ആർഎസ്‌എസ്‌ ആക്രമണം. വീടിന്റെ ജനൽചില്ലുകൾ തകർന്നു.

വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്‌. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. തുടർച്ചയായ മൂന്നാം ദിവസമാണ്‌ സിപിഐ എം നേതാക്കൾക്കും ഓഫീസുകൾക്കും നേരെ ആക്രമണം ഉണ്ടാകുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here