KMML; ചിറ്റൂരിലെ KMML ന്റെ മാലിന്യം നിറഞ്ഞ ഭൂമി കെഎംഎംഎൽ വിലയ്ക്ക് വാങ്ങും

കൊല്ലം ചവറ കെ.എം.എം.എല്ലിന്റെ മാലിന്യം നിറഞ്ഞ ചിറ്റൂരിലെ ഭൂമി കെഎംഎംഎൽ വിലയ്ക്ക് വാങ്ങും. വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. സ്ഥലത്തിന്റെ വില നിശ്ചയിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

ചിറ്റൂരിലെ ജനങ്ങൾ വർഷങ്ങളായി ഉയർത്തുന്ന ആവശ്യത്തിന്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്‌തിയിൽ പരിഹാരമാകുന്നു. ചിറ്റൂരിൽ 150 ഏക്കറിലേറെ മാലിന്യപ്രദേശമായി കണക്കാക്കുന്നു. വിവിധ ഘട്ടങ്ങളായിട്ടാകും ഭൂമി ഏറ്റെടുക്കുക. കെഎംഎംഎൽ കമ്പനിക്ക്‌ നിലവിലുള്ളത്‌ 210 ഏക്കറാണ്‌. അഞ്ച് വർഷത്തിനകം നടപ്പാക്കുന്ന വികസന പദ്ധതികളുടെ മാസ്‌റ്റർ പ്ലാൻ കെഎംഎംഎൽ തയ്യാറാക്കി.ഖനനം ഉൾപ്പെടെ കെഎംഎംഎല്ലിന്റെ പ്രവർത്തനങ്ങൾ പ്രാദേശിക പിന്തുണയോടെ മുന്നോട്ട്‌ കൊണ്ടുപോകാനും വ്യവസായ മന്ത്രി പി രാജീവിന്റെയും ധനമന്ത്രി കെ എൻ ബാലഗോപാലിന്റെയും സാന്നിധ്യത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടി പ്രതിനിധികളുടെയും സംയുക്തയോഗം തീരുമാനിച്ചു.

അതേസമയം, കെഎംഎംഎല്ലിന്റെ മൈനിങ് സൈറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മിനറൽ സെപ്പറേഷൻ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ നിയമിക്കണമെന്ന ആവശ്യം പരിശോധിക്കും.ഇത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി. തൊഴിലാളി സംഘടനകളുമായി പ്രത്യേകയോഗം ചേരും,തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മന്ത്രിമാരെക്കൂടാതെ എൻ കെ പ്രേമചന്ദ്രൻ എംപി, സുജിത് വിജയൻപിള്ള എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, ജില്ലാ സെക്രട്ടറിയറ്റ്‌അംഗം ടി മനോഹരൻ,കോൺഗ്രസ് നേതാവ് കെ.സുരേഷ്ബാബു,കെഎംഎംഎൽ എംഡി ചന്ദ്രബോസ്എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News