Noida; നോയിഡയിലെ സൂപ്പര്‍ ടെക് ഇരട്ട ഫ്ലാറ്റ് സമുച്ചയം ഇന്ന് തകർക്കും

നോയിഡയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പിനിയുടെ ഇരട്ടടവര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കും. ഇന്ത്യയില്‍ പൊളിച്ചുനീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ് കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള നോയിഡയിലെ ഇരട്ട ടവര്‍. മരടിലെ ഫ്ലാറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ എഡിഫൈസ് എന്‍ജിനീയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിന് നേതൃത്വം നല്‍കുന്നത്.
3,700 കിലോ സ്ഫോടക വസ്തുക്കളാണ് ഉപയോഗിക്കുക.

ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന പൊളിക്കൽ നടപടി ഒൻപത് സെക്കന്റിനുള്ളിൽ പൂർത്തിയാക്കും. കെട്ടിടം തകർക്കുന്നതിന്റെ ഭാ​ഗമായി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്ത് കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്. നോയിഡ – ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ പോകുന്ന ഏറ്റവും വലിയ കെട്ടിടമാണ് ഇത്.

എമറാൾഡ് കോർട്ട് സൊസൈറ്റി പ്രദേശത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് നിർമാണം നടത്തിയെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. നോയിഡ അതോറിറ്റിയുടെ നേതൃത്വത്തിൽ കമ്പനി സ്വന്തം ചെലവിൽ കെട്ടിടങ്ങൾ പൊളിക്കും. ടവറിന് ആദ്യം അനുമതി നൽകിയപ്പോൾ, കെട്ടിട പ്ലാനിൽ 14 ടവറുകളും ഒമ്പത് നിലകളും കാണിച്ചു. പിന്നീട്, പ്ലാൻ പരിഷ്കരിക്കുകയും ഓരോ ടവറിലും 40 നിലകൾ നിർമ്മിക്കാൻ ബിൽഡർക്ക് അനുമതി നൽകുകയും ചെയ്തു. ടവറുകൾ നിർമ്മിച്ച സ്ഥലം യഥാർത്ഥ പദ്ധതി പ്രകാരം പൂന്തോട്ടമാക്കേണ്ടതായിരുന്നു.

ഇതേത്തുടർന്ന് സൂപ്പർടെക് എമറാൾഡ് കോർട്ട് സൊസൈറ്റിയിലെ താമസക്കാർ 2012ൽ നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. കൂടുതൽ ഫ്ലാറ്റുകൾ വിൽക്കുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനുമായി സൂപ്പർടെക് ഗ്രൂപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ഹർജിക്കാർ വാദിച്ചു. ഇതനുസരിച്ച് 2014-ൽ, ഉത്തരവ് ഫയൽ ചെയ്ത തീയതി മുതൽ നാല് മാസത്തിനുള്ളിൽ (സ്വന്തം ചെലവിൽ) ടവറുകൾ പൊളിക്കണമെന്ന് കോടതി അതോറിറ്റിയോട് നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News