CPIM : സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് തുടക്കം

സിപിഐഎം (CPIM) സംസ്ഥാന നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി.സെക്രട്ടറിയേറ്റ് യോഗം പൂർത്തിയാക്കി സംസ്ഥാന സമിതി യോഗം ആരംഭിച്ചു.സെക്രട്ടേറിയേറ്റിന് ശേഷം കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും, പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും, പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും സന്ദർശിച്ചു.

ഗതാഗതമന്ത്രിയും ഗതാഗതസെക്രട്ടറിയും നാളെ മുഖ്യമന്ത്രിയെ കാണും

കെഎസ്ആർടിസി സമ്പത്തിക പ്രതിസന്ധിയിൽ ഗതാഗതമന്ത്രി ആന്റണി രാജുവും ഗതാഗതസെക്രട്ടറി ബിജു പ്രഭാകറും തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും. 103കോടി രൂപ കെഎസ്ആർടിസിക്കനുവദിക്കാനുള്ള കോടതി ഉത്തരവിൽ നടപടിയുണ്ടായേക്കും.ഇത് രണ്ടാം തവണയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

ഡി.സി.സി (DCC) പ്രസിഡൻ്റ് സി.പി മാത്യുവിനെ സംരക്ഷിച്ച് കെ.പി.സി.സി നേതൃത്വം

വിമർശനമുന്നയിച്ചതിൻ്റെ പേരിൽ മണ്ഡലം പ്രസിഡൻ്റിനെ ഫോണിൽ വിളിച്ച് അസഭ്യവർഷവും ഭീഷണിയുമുയർത്തിയ ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യുവിനെ സംരക്ഷിച്ച് കെ.പി.സി.സി നേതൃത്വം. വിഷയം ചർച്ചയാക്കാതെ ഒതുക്കി തീർക്കാനാണ് നേതാക്കളുടെ ശ്രമം.

അതേ സമയം വിവാദ പ്രസ്താവനകൾ നടത്തി പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന പ്രസിഡൻ്റിനെതിരെ ജില്ലയിലെ മുതിർന്ന നേതാക്കൾക്കിടയിലും വിയോജിപ്പ് ശക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News