കേരളത്തിൽ സംഘർഷങ്ങൾ ഉണ്ടാക്കി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ബിജെപി ശ്രമം; DYFI

കേരളത്തിൽ ഉടനീളം സംഘർഷങ്ങൾ ഉണ്ടാക്കി സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ. തിരുവനന്തപുരത്ത് നടന്ന അക്രമ സംഭവങ്ങളും ഇത്തരം നീക്കങ്ങളുടെ ഭാഗമാണെന്നും ഗവർണറുടെ രാഷ്ട്രീയ താൽപര്യങ്ങളോടെയുള്ള ഇടപെടലാണ് സർവ്വകലാശാലങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങൾക്ക് പിന്നിലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനാേജ് പറഞ്ഞു.

കേരളത്തിലുടനീളം സംഘർഷങ്ങൾ ഉണ്ടാക്കി സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഇത്തരം നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനാേജ് പറഞ്ഞു. ഗവർണറുടെ രാഷ്ട്രീയ തത്പര്യങ്ങളോടെയുള്ള ഇടപെടലാണ് സർവ്വകലാശാലങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങൾക്ക് പിന്നിൽ. ഗവർണർ ഗവർണറുടെ ഉത്തരവാദിത്വമാണ് നിർവ്വഹിക്കേണ്ടതെന്നും സനാേജ് കൂട്ടിച്ചേർത്തു.

അതേസമയം, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും ലഹരി മാഫിയകൾക്കെതിരെയും ഡിവൈഎഫ്ഐ ശക്തമായ ഇടപെടൽ നടത്തുമെന്നും. സെപ്റ്റംബർ ഒന്നുമുതൽ 20 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ജനകീയ സദസ് സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കി. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ dyfi സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രസിഡണ്ട് വി. വസീഫ് ട്രഷറർ എസ്. അരുൺബാബു സംസ്ഥാന വൈ. പ്രസിഡണ്ട് എൽ.ജി. ലിജീഷ് തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News