
സി പി ഐ (എം)(CPIM) തിരുവനന്തപുരം ജില്ലാ സെക്രട്ടറി സഖാവ് ആനാവൂർ നാഗപ്പന്റെ വീടിന് നേർക്കുണ്ടായ ആർ എസ് എസ് ആക്രമണത്തിൽ ഡി വൈ എഫ് ഐ (DYFI) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.സി പി ഐ ( എം) ജില്ലാ കമ്മിറ്റി ഓഫീസിനെതിരെ നടന്ന അതിക്രമത്തിന്റെ തുടർച്ചയായിട്ടാണ് സി പി ഐ (എം) ജില്ലാ സെക്രട്ടറിയുടെ വീടിന് നേർക്കും ആക്രമണം നടത്തിയത്. ഇത് അതീവ ഗൗരവമുള്ള വിഷയമാണ്.
ജില്ലയിലെ മതനിരപേക്ഷ-ജനാധിപത്യ വിശ്വാസികളുടെ മുഴുവൻ സമാദരണീയനായ നേതാവാണ് സ: ആനാവൂർ നാഗപ്പൻ. വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന
ജനനേതാവാണ് അദ്ദേഹം.
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ എതിർക്കുന്നവരെ ആക്രമിക്കുക എന്ന പതിവ് രീതിയാണ് ഇവിടെയും അവർ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സി പി ഐ (എം) ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അക്രമം നടത്തിയവർ, ജില്ലാ സെക്രട്ടറിയുടെ വാഹനവും ആക്രമിച്ചിരുന്നു.
ഓഗസ്റ്റ് 26 ന് വൈകിട്ട് വഞ്ചിയൂരിൽ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗവും കോർപ്പറേഷൻ കൗൺസിലറുമായ സ:ഗായത്രി ബാബുവിനെതിരെയും ആർ എസ് എസ് – എബിവിപി സംഘം അതിക്രമം നടത്തി. തുടർച്ചയായ അക്രമങ്ങളിലൂടെ അത്യന്തം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആർ എസ് എസ്.
പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവർത്തകർക്കു നേരെ കായികാക്രമണം നടത്തിയും പുരോഗമന പ്രസ്ഥാനങ്ങളുടെ ഓഫീസിനും നേതാക്കളുടെ വീടിനു നേരെയും അക്രമം അഴിച്ചു വിട്ടും നാടിന്റെ സമാധാനന്തരീക്ഷം തകർക്കാനാണ് ആർ എസ് എസ് പദ്ധതി. ഇനിയും അക്രമം ആവർത്തിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ കയ്യും കെട്ടിനോക്കിയിരിക്കില്ല;ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്ന്
ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി വാർത്താക്കുറിൽ അറിയിച്ചു.
സ: ആനാവൂർ നാഗപ്പന്റെ വീടിന് നേരെ അതിക്രമം നടത്തിയ ക്രിമിനലുകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ .ഷിജൂഖാൻ, പ്രസിഡന്റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here