
ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരുടെ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു വിജയികളുടെ അനുമോദന സമ്മേളനം സംഘടിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും ചടങ്ങിൽ സമ്മാനിച്ചു.
അനുമോദനസമ്മേളനം പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു അധ്യക്ഷത വിഹിച്ച ചടങ്ങിൽ കൈരളി ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ മുഖ്യഅതിഥിയായി.
സംഘം പ്രസിഡന്റ് അനിൽ മണക്കാട്, സെക്രട്ടറി ജി.വിനോദ് കുമാർ, സഹകരണ സംഘം ജോയിന്റ് ഡയറക്ടർ നിസാമുദ്ദീൻ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
38 വർഷത്തെ സേവനം പൂർത്തിയാക്കി എം.എൽ.എ ഹോസ്റ്റലിലെ കോഫീ ഹൗസിൽ നിന്നും വിരമിച്ച ജീവനക്കാരന് സഹപ്രവർത്തകര്‍ യാത്ര അയപ്പ് നല്‍കി.കോഫീ ഹൗസിലെ സൂപ്പർവൈസർ ആയ ശ്രീകണ്ഠൻ നായർക്കാണ്
സഹപ്രവർത്തകർ വിപുലമായ യാത്ര അയപ്പ് ചടങ്ങ് ഒരുക്കിയത്.
ചടങ്ങിൽ മാനേജർ അനിൽകുമാർ,കോഫീ ഹൗസ് യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറി അനിൽ മണക്കാട്, ജയകുമാർ ,ആർജെ രതീഷ് തുടങ്ങിയവർ സംസാരിച്ചു.വിവിധ ബ്രാഞ്ചുകളിൽ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here