സിനിമാലോകം എപ്പോഴും ഉറ്റുനോക്കുന്ന താരദമ്പതികളാണ് ആലിയ ഭട്ടും(alia bhatt) രണ്‍ബീര്‍ കപൂറും(ranbir kapoor). ‘ബ്രഹ്മാസ്ത്ര’ എന്ന പുതിയ സിനിമയുടെ പ്രമോഷനെത്തിയഇരുവരുടെയും വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയ(social media)യില്‍ വൈറലായത്.
ADVERTISEMENT
ഗർഭിണിയായ ആലിയയുടെ കിടിലന്‍ മെറ്റേണിറ്റി വെയര്‍ അന്ന് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പിങ്ക് ഡ്രസ്സായിരുന്നു ആലി ധരിച്ചിരുന്നത്. അന്നുമുതൽ വസ്ത്രത്തെപ്പറ്റിയുള്ള പലചർച്ചകളും സമൂഹമാധ്യമങ്ങളിൽ ഉണ്ടായി.
ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ കലക്‌ഷനിലേതാണ് ഈ ഡ്രസ്സ്. റഫിൾസ് ആണ് ഈ ഷിഫോൺ ഡ്രസ്സിന്‍റെ പ്രത്യേകത. ഫുൾ സ്ലീവും സെൽഫ് ടൈ സ്റ്റൈലിലുള്ള നെക്കുമാണ് മറ്റു പ്രത്യേകതകള്‍.
കറുപ്പ് വെയിസ്റ്റ് കോട്ടും കറുപ്പ് പാന്റ്സുമാണ് പെയര്‍ ചെയ്തത്. 4,100 അമേരിക്കൻ ഡോളറാണു ഡ്രസ്സിന്‍റെ വില. അതായത് ഏകദേശം 3.2 ലക്ഷം രൂപ.
കമ്മല്‍ മാത്രം ആയിരുന്നു ആക്സസറീസ്. ‘ബ്രഹ്മാസ്ത്ര’ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇരുവരും. വീഡിയോയില്‍ ആലിയയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന രണ്‍ബീറിനെയും കാണാം. ബ്ലൂ ടി ഷർട്ടും ജീൻസുമാണ് രൺബീറിന്റെ വേഷം. സെപ്റ്റംബർ ഒമ്പതിന് ‘ബ്രഹ്മാസ്ത്ര’ തിയറ്ററുകളിലെത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.