തിരു: DYFI തിരുവനന്തപുരം ജില്ല പ്രസിഡന്റിന് നേരെ RSS ആക്രമണം

DYFI തിരുവനന്തപുരം ജില്ല പ്രസിഡന്റിന് നേരെ ആക്രമണം.RSS ആണ് ആക്രമണതിന്ന് പിന്നിൽ എന്ന് DYFI. DYFI തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി.അനൂപ് ഉൾപ്പടെയുള്ള നേതാക്കൾക്ക് എതിരെയാണ് മണിണ്ഠശ്വരത്ത് വച്ച ആക്രമണമുണ്ടായത്.

പേരൂർക്കട ബ്ലോക്ക് സെക്രട്ടറി അഡ്വ.അമൽ.ആർ, പേരൂർക്കട ബ്ലോക്ക് പ്രസിഡൻ്റ് എ.നിഖിൽ, പേരൂർക്കട ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അർജ്ജുൻ രാജ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കാർത്തിക്, നിതിൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ ഗോകുൽ, ഹരി എന്നിവർക്ക് നേരെയും ആക്രമണമുണ്ടായി.

ആക്രമണത്തിൽ പരിക്കേറ്റ വി.അനൂപിനെ മന്ത്രി .വി.ശിവൻകുട്ടി ജനറൽ ഹോസ്പിറ്റലിൽ സന്ദർശിച്ചു.

അതേസമയം, ഇന്നലെയാണ് തിരുവനന്തപുരത്തെ CPIM ജില്ലാ കമ്മിറ്റി ഓഫീസിൽ RSS പ്രവർത്തകർ കല്ലെറിഞ്ഞത്. പിടിയിലായ പ്രതികളിൽ എല്ലാവരും ABVP പ്രവർത്തകരെന്ന് പൊലീസ് വ്യക്തമാക്കി.അറസ്റ്റിലായ ഹരിശങ്കർ ABVP ജില്ലാ ഓഫീസ് സെക്രട്ടറിയാണ്.ഇപ്പോൾ അറസ്റ്റിലായ സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു.ഈ കേസിൻ ജാമ്യം നേടിയ ശേഷമാണ് ആറ്റുകാൽ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും പോലീസ് പറഞ്ഞു.പിടിയിലായ 3 എബിവിപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി .ഇവര്‍ക്കെതിരെ IPC 143, 147,148,149,153,427 വകുപ്പുകള്‍ ചുമത്തി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്നു പൊലീസിനു സൂചന ലഭിച്ചത്. ദൃശ്യങ്ങളിൽ ഇവരുടെ മുഖവും മറ്റും വ്യക്തമായിരുന്നു.ഇവരുടെ മൊബൈൽ രേഖകളും പൊലീസ് പരിശോധിച്ചു.മൂന്ന് ബൈക്കുകളിൽ എത്തി കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അക്രമം.ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ്‌ അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News