Snacks: ചായക്കൊപ്പം ഒരു അടിപൊളി റെസിപ്പി ‘കൈവീശൽ’

ചായ(tea) തിളയ്ക്കുന്ന സമയംകൊണ്ട് നമുക്കൊരു അടിപൊളി റെസിപ്പി തയാറാക്കിയാലോ? പേരിൽ തന്നെ വെറൈറ്റിയായ ‘കൈവീശൽ'(kaiveeshal).

വേണ്ട ചേരുവകൾ

1.മൈദ – ഒരു കപ്പ്

മുട്ട – രണ്ട്

പഞ്ചസാര – അരക്കപ്പ്‌

ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

2.എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വെള്ളം ചേർത്തു ദോശമാവിന്റെ അയവിൽ കലക്കി വയ്ക്കണം. ചിരട്ടയിലോ ഡിസ്പോസിബിൾ ഗ്ലാസിലോ ദ്വാരമിട്ട് ഇതിലൂടെ മാവ് തിളയ്ക്കുന്ന എണ്ണയിലേക്ക‍ു ചുറ്റിച്ചു വറുത്തു കോരുക. റെസിപ്പി റെഡി….

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News