
വൈദേശിക ആധിപത്യത്തിനെതിരായ സമരപോരാട്ടത്തിന്റെ കരുത്തുറ്റ സ്മാരകമായ കോഴിക്കോട് ഫറോക്ക് ഇരുമ്പുപാലം നവീകരണം പൂര്‍ത്തിയാക്കി ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷ് നിര്‍മ്മിത പാലം തുരുമ്പെടുത്ത് അപകടസ്ഥയിലായിരുന്നു. ദൃശ്യഭംഗിയോടെ പൈതൃകസ്മാരകമായി രൂപപ്പെടുത്തിയ പാലം മന്ത്രി മുഹമ്മദ് റിയാസാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. നടൻ കലാഭവൻ ഷാജോണും ഉദ്ഘാടന ചടങ്ങിനെത്തി.
പതിറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടീഷ് ഇന്ത്യയുടെ ഇരുമ്പിന്റെ കരുത്തിൽ നിർമ്മിച്ച ഫറോക്ക് പാലം നവീകരണം പൂർത്തിയാക്കി ശനിയാഴ്ച്ച വൈകിട്ടാണ് മന്ത്രി മുഹമ്മദ് റിയാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
അടുത്ത ഘട്ടത്തിൽ അലങ്കാര ലൈറ്റുൾപ്പടെ കൂടുതൽ സൗകര്യങ്ങൾ പാലത്തിൽ ഒരുങ്ങുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 90 ലക്ഷം ചെലവഴിച്ചാണ് പാലത്തിന്റെ ഒന്നാംഘട്ട നവീകരണം പൂര്‍ത്തീകരിച്ചത്. പാലത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ധാരാളം പേരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here