Curd: രാത്രിയിൽ തൈര് കഴിക്കാമോ? ഇത് വായിക്കൂ…

പലർക്കും ഇഷ്ടമുള്ള ഒന്നാണ് തെെര്(curd). പ്രോട്ടീനാൽ സമ്പുഷ്ടവുമാണിത്. ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അൽപം തെെര് കഴിക്കുന്നവരാണ് നമ്മളിൽ പലരും. തൈരിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്.

ഇത് രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താനും സഹായിക്കുന്നു. തെെര് കഴിക്കുന്നത് മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം(health) മെച്ചപ്പെടുത്തുക ചെയ്യുന്നു. ഇതിലെ സമ്പന്നമായ പ്രോബയോട്ടിക്, കാൽസ്യം അളവ് ഉപാപചയ പ്രവർത്തനം വർധിപ്പിച്ച് ബിഎംഐയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

തൈരിൽ അടങ്ങിയിരിക്കുന്ന ജീവനുള്ളതും ആവശ്യമുള്ളതുമായ ബാക്ടീരിയകൾ ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ മാലിന്യങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.

ഇതിലെ ലാക്ടോബാസിലസ് ബൾഗാറിക്കസ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. പാലിനേക്കാൾ ഉയർന്ന അളവിൽ പ്രോട്ടീൻ സാന്ദ്രീകൃതമാണ് തെെര്.

പകലും രാത്രിയും ഏത് സമയത്തും തെെര് കഴിക്കാം. ജലദോഷം പിടിപെടുമെന്ന് കരുതി ആളുകൾ സൂര്യാസ്തമയത്തിന് ശേഷം തെെര് കഴിക്കാൻ ഭയപ്പെടുന്നു.

എന്നാൽ ഇതൊന്നും സത്യമല്ല. ഇത് ഒരു വലിയ ദഹന സഹായമാണ്. തെെര് ദിവസവും മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരം ഫിറ്റായി നിലനിർത്താൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News