
കോടിയേരിയുമായി(Kodiyeri) പതിറ്റാണ്ടുകളായുള്ള ബന്ധമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). സിപിഐഎം(CPIM) സംസ്ഥാന സെക്രട്ടറിയായ ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ കൈരളി ന്യൂസിനോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ആത്മാര്‍ത്ഥയോടെയും ഉത്തരവാദിത്തത്തോടെയും നിര്‍വഹിക്കും. മന്ത്രി പദവിയും പാര്‍ട്ടി തരുന്ന ഉത്തരവാദിത്വമാണ്. എല്ലാവരെയും കൂട്ടിച്ചേര്‍ത്തു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
എകെജിയും ഇ.എം.എസ് അടക്കമുള്ള നേതാക്കളുടെ നിരയാണ് മാതൃകയെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അരാഷ്ട്രീയ വാദം നാടിന് തെറ്റായ ദിശാബോധം നല്‍കുന്നു. രാഷ്ട്രീയബോധമുള്ള തലമുറ നാടിന് ആവശ്യമാണ്. പാര്‍ട്ടി വിദ്യാഭ്യാസം സംസ്ഥാനടിസ്ഥാനത്തില്‍ നടന്നു വരുന്നുണ്ട്.
ബഹുജനങ്ങളില്‍ നിന്ന് പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്തിയെടുക്കുന്നതിന് പാര്‍ട്ടി വിദ്യാഭ്യാസം അനിവാര്യമാണെന്നും RSSഉം ബിജെപിയും കേരളത്തെ ഉന്നം വച്ചു പ്രവര്‍ത്തിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. ‘അന്യോന്യം’ പരിപാടിയില്‍ കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരനുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here