Security; സുരക്ഷയാണ് മെയിൻ; 16 വയസില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ ‘നിയന്ത്രണ’വുമായി ഇൻസ്റ്റഗ്രാം

16 വയസ്സില്‍ താഴെയുള്ള ഉപയോക്താക്കളുടെ സുരക്ഷ മുന്‍ നിര്‍ത്തി പുതിയ നിയന്ത്രണങ്ങളുമായി ഇന്‍സ്റ്റഗ്രാം. വൈകാരികമായ ഉള്ളടക്കമുള്ള ചിത്രങ്ങളും വീഡിയോകളും ഡിഫോള്‍ട്ടായി പരിമിതപ്പെടുത്താനാണ് ഇന്‍സ്റ്റഗ്രാമിന്റെ തീരുമാനം.

വൈകാരിക ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതില്‍ രണ്ട് ഓപ്ഷനുകളാണുള്ളത്. സ്റ്റാന്‍ഡേര്‍ഡും ലെസ്സും. പുതിയതായി ഇന്‍സ്റ്റഗ്രാമിലെത്തുന്ന 16 വയസ്സില്‍ താഴെയുള്ള ഉപയോക്താക്കള്‍ക്കളുടെ അക്കൗണ്ടുകള്‍ ലെസ്സ് ഓപ്ഷനിലായിരിക്കും. നിലവില്‍ ഇന്‍സ്റ്റഗ്രാമിലുള്ള 16കാര്‍ക്ക് ലെസ്സ് ഓപ്ഷനിലേക്ക് മാറുന്നതിനായുള്ള സന്ദേശം അയക്കും.

ഇതോടെ സെര്‍ച്ചിലും, എക്‌സ്‌പ്ലോറിലും, ഹാഷ്ടാഗ് പേജുകളിലും, ഇന്‍സ്റ്റഗ്രാം റീല്‍സിലും, ഫീഡിലും, അക്കൗണ്ട് സജഷനുകളിലും വൈകാരിക ഉള്ളടക്കം ലഭ്യമാകുന്നതിന് ഫില്‍റ്ററിങ് നിയന്ത്രണമുണ്ടാകും. കൂടാതെ ആപ്പ് ഉപയോഗിക്കുന്ന 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളോട് സുരക്ഷയും സ്വകാര്യതയും ക്രമീകരണങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നതിന് സെറ്റിങ്‌സ് അവലോകനം നടത്താനും ഇന്‍സ്റ്റഗ്രാം ആവശ്യപ്പെടും. ഇതോടെ കൗമാക്കാര്‍ക്ക് തങ്ങളുടെ ഉള്ളടക്കം ആര്‍ക്കൊക്കെ പങ്കിടാം, ആര്‍ക്കൊക്കെ സന്ദേശങ്ങള്‍ അയക്കാനും ആരൊക്കെയായി കണക്ട് ചെയ്യാന്‍ കഴിയും ഫോളോ ചെയ്യുന്നവര്‍ക്ക് ഏത് തരത്തിലുള്ള ഉള്ളടക്കം കാണാന്‍ കഴിയും തുടങ്ങിയ കാര്യങ്ങള്‍ പരിമിതപ്പെടുത്താന്‍ കഴിയും.

ആപ്പില്‍ ചെലവഴിക്കുന്ന സമയം എങ്ങനെ ക്രമീകരിക്കാം എന്ന് അവലോകനം ചെയ്യാന്‍ കൗമാരക്കാരോട് ആവശ്യപ്പെടുന്ന നിര്‍ദേശങ്ങളും കാണിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൗമാരക്കാരുടെ ഫീല്‍ഡുകളിലും പ്രൊഫൈലുകളിലും സെന്‍സിറ്റിവിറ്റി ഫില്‍റ്റര്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് ഇന്‍സ്റ്റഗ്രാം രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ അവതരിപ്പിക്കുന്നത്. കുട്ടികള്‍ എത്ര സമയം ആപ്പില്‍ ചെലവഴിക്കുന്നു എന്ന് നിരീക്ഷിക്കാന്‍ മാതാപിതാക്കളെ ഇത് സഹായിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News