Anavoor Nagappan: കേരളം കലാപ ഭൂമിയാക്കി മാറ്റാന്‍ ബിജെപി ശ്രമങ്ങള്‍ നടത്തുന്നു: ആനാവൂര്‍ നാഗപ്പന്‍

കേരളം കലാപ ഭൂമിയാക്കി മാറ്റാന്‍ ബിജെപി(BJP) ശ്രമങ്ങള്‍ നടത്തുന്നെന്ന് ആനാവൂര്‍ നാഗപ്പന്‍(Anavoor Nagappan). DYFI ജില്ലാ പ്രസിഡന്റിനെ മൃഗീയമായി മര്‍ദിച്ചു. നിരവധി കൊടിമരങ്ങളും നശിപ്പിച്ചു. വട്ടിയൂര്‍ക്കാവ്, നെട്ടയം ഭാഗങ്ങളില്‍ വ്യാപകമായി പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പാര്‍ട്ടി ഓഫീസില്‍ എറിഞ്ഞ പോലത്തെ കല്ല് തന്നെയാണ് തന്റെ വീടിന് നേരെയും എറിഞ്ഞത്. വീട്ടില്‍ ഉണ്ടായ ആക്രമണം ബോധപൂര്‍വമാണെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രകോപനങ്ങള്‍ സൃഷ്ടിച്ച് ജില്ലയില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുയാണ് ബിജെപിയും കോണ്‍ഗ്രസും. നഗരസഭയില്‍ എല്ലാ യോഗവും ബിജെപിയും കോണ്‍ഗ്രസും തടസപ്പെടുത്തുന്നു. ABVP പ്രവര്‍ത്തകരെ അറസ്‌റ് ചെയ്തത് ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നാണ്. ആറ്റുകാല്‍ ദേവി ഹോസ്പിറ്റലില്‍ നിന്നാണ് അവരെ അറസ്റ്റ് ചെയ്തത്. അത് ഒരു ഗുണ്ടാകേന്ദ്രമാണ്. ബിജെപി നഗരസഭ കൗണ്‍സിലര്‍മാരാണ് അവരെ സംരക്ഷിച്ചതെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഉത്തരവാദിത്തത്തോടെ നിര്‍വ്വഹിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൈരളി ന്യൂസിനോട്

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ആത്മാര്‍ത്ഥയോടെയും ഉത്തരവാദിത്തത്തോടെയും നിര്‍വഹിക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). സിപിഐഎം(CPIM) സംസ്ഥാന സെക്രട്ടറിയായ ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ കൈരളി ന്യൂസിനോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പദവിയും പാര്‍ട്ടി തരുന്ന ഉത്തരവാദിത്വമാണ്. എല്ലാവരെയും കൂട്ടിച്ചേര്‍ത്തു കൊണ്ടുപോകും. കോടിയേരിയുമായി പതിറ്റാണ്ടുകളയുള്ള ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എകെജിയും ഇ.എം.എസ് അടക്കമുള്ള നേതാക്കളുടെ നിരയാണ് മാതൃകയെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അരാഷ്ട്രീയ വാദം നാടിന് തെറ്റായ ദിശാബോധം നല്‍കുന്നു. രാഷ്ട്രീയബോധമുള്ള തലമുറ നാടിന് ആവശ്യമാണ്. പാര്‍ട്ടി വിദ്യാഭ്യാസം സംസ്ഥാനടിസ്ഥാനത്തില്‍ നടന്നു വരുന്നുണ്ട്.

ബഹുജനങ്ങളില്‍ നിന്ന് പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്തിയെടുക്കുന്നതിന് പാര്‍ട്ടി വിദ്യാഭ്യാസം അനിവാര്യമാണെന്നും RSSഉം ബിജെപിയും കേരളത്തെ ഉന്നം വച്ചു പ്രവര്‍ത്തിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. ‘അന്യോന്യം’ പരിപാടിയില്‍ കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരനുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News