Video: അമ്മയെ തലോടുന്ന മകനും അത് ആസ്വദിക്കുന്ന അമ്മയും; കയ്യടി നേടി വീഡിയോ

കുഞ്ഞുങ്ങളും അമ്മമാരും തമ്മിലുള്ള ആത്മബന്ധം കളങ്കമില്ലാത്തതാണെന്നു നമുക്കറിയാം. കുഞ്ഞുങ്ങൾക്കൊപ്പം ചെലവിടുന്ന ഓരോ സമയവും നമുക്ക് പ്രിയപ്പെട്ടതാണ്. അമ്മയും(mother) മകനുമൊത്തുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ(video)യാണ് ഇപ്പോൾ സോഷ്യൽ മീഡിയ(social media)യിൽ ശ്രദ്ധ നേടുന്നത്.

തന്റെ മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ മടിയിൽ തല വെച്ച് കിടക്കുന്ന ഒരു അമ്മയുടെ മനോഹരമായ ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

‘ഞാൻ എന്റെ മൂന്നുവയസ്സുകാരന്റെ മടിയിൽ കിടക്കുമ്പോൾ അവന്റെ മുഖഭാവം കണ്ടോ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. മടിയിൽ കിടക്കുന്ന അമ്മയുടെ നെറ്റിയിൽ കുഞ്ഞേ എന്നു വിളിച്ചു കൊണ്ട് മകൻ തലോടുന്നതും വീഡിയോയിൽ കാണാം. അമ്മയെ തലോടുന്ന മകനും അത് ആസ്വദിക്കുന്ന അമ്മയും ആളുകളുടെ മനസിൽ ഇടംപിടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News