പെട്രോള്‍-ഡീസല്‍ വാഹനം നിരോധിക്കാനൊരുങ്ങി കാലിഫോര്‍ണിയ

ലോകത്താദ്യമായി പെട്രോള്‍-ഡീസല്‍ വാഹനം (Banning-petrol-diesel-vehicles) നിരോധിക്കാനൊരുങ്ങി കാലിഫോര്‍ണിയ ഭരണകൂടം. 2035 ഓടെ ഇത്തരം വാഹനങ്ങള്‍ പൂര്‍ണമായും നിരോധിക്കുമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള തീരുമാനം.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള (Climate-change) നീക്കത്തിന്റെ ഭാഗമായാണ് നടപടി. അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള സ്റ്റേറ്റ് ആണ് കാലിഫോര്‍ണിയ. ഈ തീരുമാനത്തെ വളരെ ആവേശത്തോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയുടെ മറ്റ് പ്രദേശങ്ങളിലേക്കും പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം വ്യാപിക്കാന്‍ ഇത് സഹായമാകുമെന്ന് കരുതുന്നതായും ഇവര്‍ അറിയിച്ചു.

കാലാവസ്ഥയ്ക്ക് ഹാനികരമായ വാതകങ്ങള്‍ പുറന്തള്ളുന്ന വാഹനങ്ങള്‍ 2035 ഓടെ നിരോധിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ‘സമയ പരിധി വളരെ കുറവാണെന്നു തോന്നും എന്നാല്‍ ശ്രമിച്ചാല്‍ നേടിയെടുക്കാവുന്നതുമാണ്. ഈ വര്‍ഷം ജനിക്കുന്ന ഒരു കുട്ടി മിഡില്‍ സ്‌കൂളില്‍ പ്രവേശിക്കാന്‍ തയ്യാറാകുമ്പോള്‍, കാലിഫോര്‍ണിയയില്‍ പുതിയതായി വില്‍ക്കാന്‍ സീറോ-എമിഷന്‍ വാഹനങ്ങളോ പരിമിതമായ പ്ലഗ്-ഇന്‍ ഹൈബ്രിഡുകളോ മാത്രമേ ഉണ്ടാവൂ.’ എന്ന് കാലിഫോര്‍ണിയ എയര്‍ റിസോഴ്സ് ബോര്‍ഡ് പറഞ്ഞു.

നിയന്ത്രണം നിലവില്‍ വന്നാല്‍ 2037 ഓടെ ചെറിയ വാഹനങ്ങളില്‍ നിന്നുള്ള പുകമഞ്ഞ് ഉണ്ടാക്കുന്ന മലിനീകരണത്തില്‍ 25 ശതമാനം കുറവ് ഉണ്ടാകും. ഇത് എല്ലാ കാലിഫോര്‍ണിയക്കാര്‍ക്കും പ്രയോജനം ചെയ്യും. പ്രത്യേകിച്ച് സംസ്ഥാനത്തിലെ ഏറ്റവും പാരിസ്ഥിതികമായും സാമ്പത്തികമായും ബുദ്ധിമുട്ടുള്ള പ്രദേശങ്ങള്‍ക്കും ഇത് ഉപകാരപ്പെടുമെന്ന് എയര്‍ റിസോഴ്സ് ബോര്‍ഡ് ചെയര്‍ ലിയാന്‍ റാന്‍ഡോള്‍ഫ് പറഞ്ഞു. 2035 ഓടെ ഗ്യാസ് എഞ്ചിനുകളുള്ള 20% പ്ലഗ്-ഇന്‍ ഹൈബ്രിഡുകള്‍ വില്‍ക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് കഴിയും.

2035ന് ശേഷം ഗ്യാസ് കാറുകള്‍ ഓടിക്കുന്നതോ അല്ലെങ്കില്‍ ഉപയോഗിച്ചവ വിപണിയില്‍ നിന്ന് വാങ്ങുന്നതും വില്‍ക്കുന്നതും ഈ നിയമം വിലക്കില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കാലക്രമേണ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കുകയും 2026 ഓടെ മൊത്തം പുതിയ വാഹന വില്‍പ്പനയുടെ 35% ബാറ്ററികളോ ഹൈഡ്രജനോ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കണമെന്നും 2030 ഓടെ 68% വുമായി മാറ്റാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News