V Sivankutty: നഗരസഭാ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമം: മന്ത്രി വി ശിവന്‍കുട്ടി

സമാധാനാന്തരീക്ഷം ബോധപൂര്‍വ്വം തകര്‍ത്ത് നഗരസഭാ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമമെന്ന് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). DYFI ജില്ലാ പ്രസിഡന്റിനെ മര്‍ദിച്ചത് കടന്ന കൈയ്യായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. വി മുരളീധരന്‍ പല മണ്ടത്തരങ്ങളും വിളിച്ച് പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളം കലാപ ഭൂമിയാക്കി മാറ്റാന്‍ ബിജെപി ശ്രമങ്ങള്‍ നടത്തുന്നു: ആനാവൂര്‍ നാഗപ്പന്‍

കേരളം കലാപ ഭൂമിയാക്കി മാറ്റാന്‍ ബിജെപി(BJP) ശ്രമങ്ങള്‍ നടത്തുന്നെന്ന് ആനാവൂര്‍ നാഗപ്പന്‍(Anavoor Nagappan). DYFI ജില്ലാ പ്രസിഡന്റിനെ മൃഗീയമായി മര്‍ദിച്ചു. നിരവധി കൊടിമരങ്ങളും നശിപ്പിച്ചു. വട്ടിയൂര്‍ക്കാവ്, നെട്ടയം ഭാഗങ്ങളില്‍ വ്യാപകമായി പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പാര്‍ട്ടി ഓഫീസില്‍ എറിഞ്ഞ പോലത്തെ കല്ല് തന്നെയാണ് തന്റെ വീടിന് നേരെയും എറിഞ്ഞത്. വീട്ടില്‍ ഉണ്ടായ ആക്രമണം ബോധപൂര്‍വമാണെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രകോപനങ്ങള്‍ സൃഷ്ടിച്ച് ജില്ലയില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുയാണ് ബിജെപിയും കോണ്‍ഗ്രസും. നഗരസഭയില്‍ എല്ലാ യോഗവും ബിജെപിയും കോണ്‍ഗ്രസും തടസപ്പെടുത്തുന്നു. ABVP പ്രവര്‍ത്തകരെ അറസ്‌റ് ചെയ്തത് ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നാണ്. ആറ്റുകാല്‍ ദേവി ഹോസ്പിറ്റലില്‍ നിന്നാണ് അവരെ അറസ്റ്റ് ചെയ്തത്. അത് ഒരു ഗുണ്ടാകേന്ദ്രമാണ്. ബിജെപി നഗരസഭ കൗണ്‍സിലര്‍മാരാണ് അവരെ സംരക്ഷിച്ചതെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News