നടനവിസ്മയമായി തിളങ്ങി നില്‍ക്കുന്ന മോഹന്‍ലാലി(mohanlal)ന്റെ വിശേഷങ്ങളറിയാൻ മലയാള സിനിമ(malayalam cinema) പ്രേക്ഷകർക്ക് എപ്പോഴും ഇഷ്ടമാണ്. കൈരളി ടിവി(kairali tv)യിലെ ‘പ്രിയപ്പെട്ട ലാലു’ എന്ന പരിപാടിയിൽ ലാലിനെക്കുറിച്ച് അമ്മ ശാന്തകുമാരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ADVERTISEMENT
എംജി കോളേജിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ലാലു ആദ്യമൊക്കെ സിനിമയിൽ പോണം പോണം എന്ന് എപ്പോഴും പറയുമായിരുന്നുവെന്ന് അമ്മ ഓർക്കുന്നു. ഒ’രു ഡിഗ്രി എടുത്തിട്ട് പോയാമതിയെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെ ഡിഗ്രി എടുത്ത് ബികോം പാസായി. ഉദയ സ്റ്റുഡിയോയിൽ ആപ്ലിക്കേഷൻ അയച്ചതൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല’, അമ്മ പറഞ്ഞു.
മോഹൻലാലിൻറെ അമ്മയുടെ വാക്കുകൾ
എംജി കോളേജിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ലാലു. ആദ്യമൊക്കെ സിനിമയിൽ പോണം പോണം എന്ന് എപ്പോഴും പറയുമായിരുന്നു. അപ്പൊ അച്ഛൻ പറഞ്ഞു ഒരു ഡിഗ്രി എടുത്തിട്ട് നീ പോയാമതിയെന്ന്. അങ്ങനെ ഡിഗ്രി എടുത്ത് ബികോം പാസായി.
പിന്നെയാണ് തിരനോട്ടമൊക്കെ എടുത്തത്. ശേഷം ഉദയ സ്റ്റുഡിയോയിൽ ആപ്ലിക്കേഷൻ അയച്ചു. അതൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല. അങ്ങനെ കുറച്ചുകുറച്ചായി ഉയർന്നുവരികയായിരുന്നു. ലാലു മഞ്ഞിൽവിരിഞ്ഞ പൂക്കൾ ചെയ്യുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു.
നേരെ അവനങ്ങോട്ട് വന്നു. അപ്പോൾ അവന്റെ പുറത്ത് ചുവന്ന പാടുകണ്ടു. സിനിമയല്ലേ അതൊക്കെയുണ്ടാകുമെന്നവൻ പറഞ്ഞു. സിനിമയ്‌ക്കൊക്കെ പോകുമായിരുന്നു, പക്ഷെ അവൻ ക്ലാസൊന്നും കട്ട് ചെയ്യില്ല. വീട്ടിൽ വന്നിരുന്ന് ആടുകയും പാടുകയുമൊക്കെ ചെയ്യും.ലാലുവിന് അന്നും നിറയെ സുഹൃത്തുക്കളുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.