CPIM: ഏകപക്ഷീയമായ അക്രമങ്ങളാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്: CPIM

ഏകപക്ഷീയമായ അക്രമങ്ങളാണ് ആര്‍.എസ്.എസ്(RSS) നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐഎം(CPIM). തലസ്ഥാന ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള അര്‍.എസ്.എസ്സിന്റെ തുടര്‍ച്ചയായ ശ്രമങ്ങളില്‍ സി.പി.ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി അക്രമ സംഭവങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍ ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കഴിഞ്ഞ ദിവസമാണ് അക്രമമുണ്ടായത്. തുടര്‍ന്ന് പാര്‍ടി ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെയും അക്രമം ഉണ്ടായിരിക്കുകയാണ്.

ഏകപക്ഷീയമായ അക്രമങ്ങളാണ്ആര്‍.എസ്.എസ്നടത്തിക്കൊണ്ടിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്ന നടപടികള്‍ക്കെതിരായി എല്‍.ഡി.എഫ് നടത്തിയ ജാഥക്ക് നേരെ അക്രമമുണ്ടായി. വനിതാ കൗണ്‍സിലര്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. വട്ടിയൂര്‍ക്കാവ്, നെട്ടയം ഭാഗങ്ങളില്‍ പാര്‍ടി ഓഫീസുകള്‍ക്ക് നേരെയും അക്രമം ഉണ്ടായി. മണികണ്ഠേശ്വരത്ത് അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പോയ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് നേരെയും ആര്‍.എസ്.എസ് അക്രമം നടക്കുകയുണ്ടായി.

തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയാണ് ബി.ജെ.പിക്കുണ്ടായത്. ഈ സാഹചര്യത്തില്‍ കലാപങ്ങളുണ്ടാക്കി അതുവഴി നേട്ടമുണ്ടാക്കാന്‍ സാധിക്കുമോ എന്ന പരിശ്രമമാണ് ആര്‍.എസ്.എസ് ലക്ഷ്യംവെക്കുന്നതെന്ന് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നു. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ഹീന ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News