Pickle: ഈ ചെമ്മീൻ അച്ചാറിന്റെ മണമടിച്ചാൽമതി, നിങ്ങളുടെ വായിൽ കപ്പലോടും

അച്ചാറും(Pickle) കൂട്ടി ഭക്ഷണം(Food) കഴിക്കാൻ ഇഷ്ടമില്ലാത്തവരാരും തന്നെ ഉണ്ടാവില്ലല്ലേ? എന്നാൽ ചോറിനൊപ്പം സൂപ്പർ കോമ്പിനേഷനായ ചെമ്മീൻ അച്ചാർ എങ്ങനെയുണ്ടാക്കാമെന്ന് നോക്കിയാലോ? ഇതാ ഒരു കിടിലൻ റെസിപ്പി.

Goan Prawn Pickle: When our favourite seafood and some special condiments  meet, this is what happens - Utkal Today

ചേരുവകൾ

1. ചെമ്മീൻ – ഒരു കിലോ, വൃത്തിയാക്കി കഴുകി ഊറ്റിയത്

2. ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്

3. എണ്ണ – പാകത്തിന്

4. വെളുത്തുള്ളി തൊലി കളഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

കടുകുപരിപ്പ് – ഒരു ചെറിയ സ്പൂൺ

5. എള്ളെണ്ണ – പാകത്തിന്

6. ഉലുവ – ഒരു ചെറിയ സ്പൂൺ

കടുക് – ഒരു ചെറിയ സ്പൂൺ

7. മുളകുപൊടി – രണ്ടു വലിയ സ്പൂൺ, വിനാഗിരിയിൽ കുതിർത്തത്

8. വിനാഗിരി – അരക്കപ്പ്

തിളപ്പിച്ചാറിയ വെള്ളം – ഒരു കപ്പ്

9. ഉപ്പ് – പാകത്തിന്

Prawn Pickle – New Leaf Foods | Best Supermarket Store in Canada

പാകം ചെയ്യുന്ന വിധം

ചെമ്മീൻ കഴുകി ഊറ്റിയതിൽ ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി വെയിലത്തു വച്ച് ഉണക്കി ചൂടായ എണ്ണയിൽ വറുത്തു കോരി വയ്ക്കണം. നാലാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക. എള്ളെണ്ണ ചൂടാക്കി ഉലുവയും കടുകും മൂപ്പിക്കണം.

ഇതിലേക്ക് അരപ്പു ചേർത്തു നന്നായി വഴറ്റി മൂത്ത മണം വരുമ്പോൾ വിനാഗിരിയിൽ കുതിർത്ത മുളകുപൊടി ചേർത്തു നന്നായി വഴറ്റുക.

How to Make Prawn Pickle | Prawn Balchao - flavours of my kitchen

ഇതിൽ വിനാഗിരിയും തിളപ്പിച്ചാറിയ വെള്ളവും ചേർത്തിളക്കി പാകത്തിനുപ്പും ചേർത്തു ചെറുതീയിൽ വയ്ക്കുക. തിളയ്ക്കുമ്പോൾ ചെമ്മീൻ ചേർത്തിളക്കി തിള വരുമ്പോൾ‌ വാങ്ങുക. ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News