
വിഴിഞ്ഞം സമരവുമായി(Vizhinjam strike) ബന്ധപ്പെട്ട വിഷയത്തില്‍ സമരസമിതി ചര്‍ച്ചയ്ക്ക് എത്തിയില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍(V Abdurahiman). നേരത്തെ നിശ്ചയിച്ച ചര്‍ച്ചയായിരുന്നു. പക്ഷേ, സമരസമിതി ചര്‍ച്ചയ്ക്ക് എത്തിയില്ല. സമരസമിതി മുന്നോട്ട് വച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിശോധിച്ചു. ഏഴില്‍ അഞ്ചു കാര്യങ്ങളിലും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതുമാണ്. വീണ്ടും സമരമായി മുന്നോട്ട് പോകുന്നത് ശരിയാണോ എന്ന് സമരസമിതി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പോസിറ്റീവ് നിലപാട് ആണ് എടുത്തതെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാന താല്‍പര്യം കണ്ട് സമരത്തില്‍ നിന്ന് പിന്‍മാറണം. എത് സമയത്തും ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും തുറന്ന മനസോടെയാണ് സര്‍ക്കാര്‍ പ്രശ്‌നങ്ങളെ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധികൾ അതിജീവിച്ച് മുന്നോട്ട് പോകും, പാർട്ടി പിന്നോട്ടില്ല ; എം വി ഗോവിന്ദൻ
പ്രതിസന്ധികൾ അതിജീവിച്ച് പാർട്ടി മുന്നോട്ട് പോകുമെന്നും ഒരിക്കലും പാർട്ടി പിന്നോട്ടേക്ക് ഇല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പറഞ്ഞു.പാർട്ടി സെക്രട്ടറി ആയിരിക്കുക എന്നത് ഒരു വെല്ലുവിളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയുടെ പ്രവർത്തനം മോശമായിട്ടില്ല ,സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് പോകും. സെക്രട്ടറി ആകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ല. മന്ത്രിസ്ഥാനം രാജിവെക്കുന്നത് പാര്‍ട്ടി തീരുമാനിക്കും. മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കോൺഗ്രസ് BJP ക്ക് ബദൽ അല്ലെന്നും അതിനുള്ള ശക്തി കോൺഗ്രസിനില്ലെന്നും എല്ലാവരെയും നയിക്കുന്നത് പാർട്ടിയാണ് വ്യക്തികൾ അല്ല… പാർട്ടിയും സർക്കാറും ഒരേ നിലയിൽ മുമ്പോട്ട് പോകുമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
അതേസമയം, വര്‍ഗീയത, തൊഴിലില്ലായ്മ എന്നിവ വെല്ലുവിളിയായി തുടരുകയാണ്. ചില ഘട്ടങ്ങളില്‍ ഉണ്ടായ വിഭാഗീയത പരിഹരിച്ച് മുന്നോട്ട് പോയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നും. കേരളം ഒരു ബദലായി മുന്നോട്ട് പോകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here