
ആയോധന വിദ്യയായ ജൂഡോയ്ക്ക്(Judo) ഇന്ത്യയില്‍ വലിയ പ്രചാരമില്ല. എങ്കിലും ലോക കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ നേട്ടത്തോടെ 16 കാരി ലിന്തോയ് ചനമ്പം(Linthoi) രാജ്യത്തെ കായികപ്രേമികളുടെ മനം കവര്‍ന്നു കഴിഞ്ഞു.
ബോസ്‌നിയഹെര്‍സഗോവിനയുടെ തലസ്ഥാനമായ സരെജേവോയില്‍ നടന്ന ലോക കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പിലെ 57 കിലോഗ്രാം വിഭാഗത്തിലായിരുന്നു മണിപ്പൂരുകാരി ലിന്തോയ് ചനമ്പത്തിന്റെ സ്വര്‍ണ മെഡല്‍ നേട്ടം. ജൂഡോ ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കൂടിയാണ് ഈ 16 കാരി പേരിലാക്കിയത്. മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ മയാങ് ഇംഫാല്‍ സ്വദേശിയാണ് 2006 ഡിസംബര്‍ 31 ന് ജനിച്ച ലിന്തോയ് ചനമ്പം. എട്ടാം വയസില്‍ ജൂഡോ കളിക്കാന്‍ തുടങ്ങിയ ചനമ്പം 2018 ലെ സബ് ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് ആദ്യമായി മെഡല്‍ നേടുന്നത്. തുടര്‍ന്ന് 2021 ല്‍ ചണ്ഡീഗഡില്‍ നടന്ന സബ് ജൂനിയര്‍ ദേശീയ കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഈ മണിപ്പൂരുകാരി സ്വര്‍ണ്ണം നേടി.
2021 ലെ നാഷണല്‍ കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ചനമ്പം ലെബനണിലെ ബെയ്‌റൂട്ടില്‍ നടന്ന ഏഷ്യ- ഓഷ്യാനിയ കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സ്വന്തമാക്കി. ജോര്‍ജിയക്കാരന്‍ മമുക്ക കിസിലാഷ്വിലിയാണ് ചനമ്പത്തിന്റെ പരിശീലകന്‍. ഒളിമ്പിക്‌സില്‍ കൊസോവോ യില്‍ നിന്ന് സ്വര്‍ണം നേടിയ ആദ്യ കായിക താരമായ മജ്‌ലിന്‍ഡ കെല്‍മെന്‍ഡിയാണ് ചനമ്പത്തിന്റെ റോള്‍ മോഡല്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here