Sunscreen: നിങ്ങൾ സണ്‍സ്ക്രീൻ പതിവായി ഉപയോഗിക്കാറുണ്ടോ? ഇത് വായിക്കാതെ പോകരുത്

ചർമ്മ സംരക്ഷണത്തിന് ഒരുപാട് മാര്‍ഗങ്ങള്‍ നമ്മളെല്ലാം സ്വീകരിക്കാറുണ്ട്. അതിലൊന്നാണ് സൺസ്‌ക്രീൻ. ചര്‍മ്മവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും (Skin Problems) പരിഹരിക്കാനായി പതിവായി സണ്‍സ്ക്രീൻ (Sunscreen ) ഉപയോഗിച്ചാല്‍ മതിയെന്ന് പല ഡെര്‍മറ്റോളജിസ്റ്റുകളും നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ചിലരിലെങ്കിലും പതിവായി സണ്‍സ്ക്രീൻ ഉപയോഗിക്കുന്നത് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ട്.

പതിവായി ഇത് അപ്ലൈ ചെയ്യുന്നത് ചര്‍മ്മത്തെ നശിപ്പിക്കുമെന്ന്  വിശ്വസിക്കുന്നവരുണ്ട്. അതുപോലെ തന്നെ, പതിവായി ഇതുപയോഗിക്കുന്നത് പില്‍ക്കാലത്ത് ക്യാൻസറിലേക്ക് നയിക്കുമെന്ന വാദവും ചിലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്താണ് ഇതിന്‍റെ വാസ്തവം?

86,216 Sun Cream Stock Photos, Pictures & Royalty-Free Images - iStock

ഒരിക്കലും സണ്‍സ്ക്രീൻ പതിവായി ഉപയോഗിക്കുന്നത് മൂലം ഭാവിയിൽ ക്യാൻസര്‍ പിടിപെടില്ല. ഇത് തീര്‍ത്തും തെറ്റായ സങ്കല്‍പമാണ്. എന്നുമാത്രമല്ല, സ്കിൻ ക്യാൻസറിന് ഇടയാക്കുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് നമ്മുടെ തൊലിയെ സംരക്ഷിച്ചുനിര്‍ത്താനും സണ്‍സ്ക്രീൻ സഹായകമാണ്.

പല പഠനങ്ങളും ഇത്തരത്തില്‍ സണ്‍സ്ക്രീൻ ഉപയോഗിക്കുന്നത് സ്കിൻ ക്യാൻസര്‍ തടയാൻ സഹായകമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. അതുപോലെ തന്നെ ഇത് ചര്‍മ്മത്തിന് ദോഷകരമാണെന്ന് വാദിക്കാനുള്ള ഒരു തെളിവും ഇന്നുവരെ ലഭ്യമായിട്ടില്ല. അങ്ങനെയെങ്കില്‍ ഇത്തരം വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് തന്നെ പറയേണ്ടിവരും.

A Definitive Guide To Applying Sunscreen | The AEDITION

ചര്‍മ്മത്തില്‍, പ്രത്യേകിച്ച് മുഖത്ത് ഏതെങ്കിലും തരത്തിലുള്ള ക്രീമുകള്‍ പുരട്ടുന്നത് മോശമാണെന്ന സങ്കല്‍പം ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഈ കാഴ്ചപ്പാടിന്‍റെ ഭാഗമായാകാം സണ്‍സ്ക്രീൻ ഉപയോഗത്തിനെതിരെയും പ്രചാരണം വരുന്നത്.

സൺസ്‌ക്രീൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്‌ കേള്‍ക്കുന്ന ചില തെറ്റിദ്ധാരണകൾ

1. വെയില്‍ ഇല്ലാതെ മേഘാവൃതമായുള്ള ദിവസങ്ങളിലും മഴയുള്ളപ്പോഴും സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല എന്ന്‌ പലരും പറയുന്നത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം. എന്നാല്‍, അത്‌ ശരിയല്ല . വെയില്‍ ഇല്ലാത്ത മേഘാവൃതമായ ദിവസങ്ങളിലും അള്‍ട്രാ വയലറ്റ്‌ രശ്‌മികള്‍ ചര്‍മ്മത്തില്‍ പതിക്കും. അതിനാല്‍ 365 ദിവസവും സണ്‍സ്‌ക്രീന്‍ ആവശ്യമാണ്‌. അതിന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചിക്കേണ്ടതില്ല.

Sunscreen 101: Get Your Facts Right! – Minimalist

2. വെയിലത്തേക്ക്‌ ഇറങ്ങുന്നതിന്‌ മുമ്പായി രാവിലെ പുരട്ടുന്ന സണ്‍സ്‌ക്രീന്‍ മതി ദിവസം മുഴുവന്‍ സംരക്ഷണം നല്‍കാന്‍ എന്ന്‌ പലരും പറയാറുണ്ട്‌. എന്നാല്‍ ഇത്‌ ഒട്ടും മതിയാകില്ല എന്നതാണ്‌ സത്യാവസ്ഥ. പൂര്‍ണമായി സംരക്ഷണം ലഭിക്കുന്നതിന്‌ ഏതാനം മണിക്കൂറുകള്‍ ഇടവിട്ട്‌ സണ്‍സ്‌ക്രീന്‍ ആവര്‍ത്തിച്ച്‌ പുരട്ടണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here