Balloon: ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ബലൂണ്‍(balloon) വീര്‍പ്പിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍(gas cylinder) പൊട്ടിത്തെറിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര(maharashtra)യിലെ അമരാവതി ജില്ലയില്‍ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്.

നാഗ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ അചല്‍പൂര്‍ താലൂക്കിലെ ഷിന്ദി ഗ്രാമത്തില്‍ തന്‍ഹ പോള ഉത്സവത്തിന്റെ ഭാഗമായി മുത്തച്ഛനൊപ്പമാണ് കുട്ടി എത്തിയത്. കൃഷിയിലും കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും കാളകളുടെ പ്രാധാന്യം അംഗീകരിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് തന്‍ഹ പോള.

ബലൂണ്‍ വാങ്ങുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊട്ടിത്തെറിച്ച സിലിണ്ടറിന്റെ ഒരു ഭാഗം കുട്ടിയുടെ കാലില്‍ തട്ടി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിയിരിക്കെയാണ് മരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News