
എ ആര്‍ റഹ്മാന്‍(AR RAHMAN) അവതരിപ്പിക്കുന്ന പ്രത്യേക പാക്കേജ് ഐ ടൈല്‍സ് തിങ്കളാഴ്ച രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 11.15ന് നിള തിയറ്ററിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഐ ഫോണ്‍(i phone) ഉപയോഗിച്ച് സ്ത്രീകള്‍ നിര്‍മിച്ച അഞ്ചു സിനിമയാണ് തിരശ്ശീലയിലെത്തുന്നത്.
വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മൊഹ്‌സെന്‍ മഖ്മല്‍ബഫിന്റെ മേല്‍നോട്ടത്തിലാണ് ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.മഹാരാഷ്ട്രയിലെ ലവണി നര്‍ത്തകരുടെ ആത്മസംഘര്‍ഷങ്ങളും പ്രതീക്ഷകളും പ്രമേയമാക്കുന്നതാണ് ഈ വിഭാഗത്തിലെ രാജശ്രീ ദേശ് പാണ്ഡെയുടെ ഡിസ്റ്റോര്‍റ്റഡ് മിറേഴ്സ്.
സവിതാ സിങ് ചിത്രം മല്‍ബറി, പൂജ ശ്യാം പ്രഭാതിന്റെ വൈ മാ, മധുമിതാ വേണുഗോപാലിന്റെ സ്പെയ്സസ്, കുട്ടി രേവതി ചിത്രം അകമുകം എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍. എ ആര്‍ റഹ്മാനാണ് ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here