M V Govindan: വി എസിനെ സന്ദര്‍ശിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ(V S Achuthanandan) സന്ദര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). സീതാറാം യെച്ചൂരിയ്ക്കും എം എ ബേബിയ്ക്കുമൊപ്പമാണ് അദ്ദേഹം വി എസിനെ സന്ദര്‍ശിച്ചത്.

പ്രതിസന്ധികൾ അതിജീവിച്ച് മുന്നോട്ട് പോകും, പാർട്ടി പിന്നോട്ടില്ല ; എം വി ഗോവിന്ദൻ

പ്രതിസന്ധികൾ അതിജീവിച്ച് പാർട്ടി മുന്നോട്ട് പോകുമെന്നും ഒരിക്കലും പാർട്ടി പിന്നോട്ടേക്ക് ഇല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പറഞ്ഞു.പാർട്ടി സെക്രട്ടറി ആയിരിക്കുക എന്നത് ഒരു വെല്ലുവിളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭയുടെ പ്രവർത്തനം മോശമായിട്ടില്ല ,സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് പോകും. സെക്രട്ടറി ആകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ല. മന്ത്രിസ്ഥാനം രാജിവെക്കുന്നത് പാര്‍ട്ടി തീരുമാനിക്കും. മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കോൺഗ്രസ് BJP ക്ക് ബദൽ അല്ലെന്നും അതിനുള്ള ശക്തി കോൺഗ്രസിനില്ലെന്നും എല്ലാവരെയും നയിക്കുന്നത് പാർട്ടിയാണ് വ്യക്തികൾ അല്ല… പാർട്ടിയും സർക്കാറും ഒരേ നിലയിൽ മുമ്പോട്ട് പോകുമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

അതേസമയം, വര്‍ഗീയത, തൊഴിലില്ലായ്മ എന്നിവ വെല്ലുവിളിയായി തുടരുകയാണ്. ചില ഘട്ടങ്ങളില്‍ ഉണ്ടായ വിഭാഗീയത പരിഹരിച്ച് മുന്നോട്ട് പോയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നും. കേരളം ഒരു ബദലായി മുന്നോട്ട് പോകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News