Mammootty: കരുണാകരഗുരുവിന്റെ ജന്മഗൃഹസമുച്ചയം നാടിന്റെ അടയാളമായി മാറും: നടന്‍ മമ്മൂട്ടി

നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ജന്മഗൃഹസമുച്ചയം നാടിന്റെ അടയാളമായി മാറുമെന്ന് പ്രശസ്ത ചലച്ചിത്രതാരം മമ്മൂട്ടി(Mammootty) . അരൂരില്‍ ശാന്തിഗിരി ജന്മഗൃഹസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഈ ലോകത്ത് ഇന്ന് കാണുന്നതെല്ലാം നമ്മള്‍ മാത്രം ഉണ്ടാക്കിയതല്ല, നമുക്ക് വേണ്ടി മറ്റുള്ളവര്‍ ഉണ്ടാക്കിയതാണ്. നമ്മള്‍ ഉണ്ടാക്കിയതെല്ലാം നാളെ മറ്റുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും ജീവിതത്തില്‍ ആ ചിന്ത ഉണ്ടാകുമ്പോള്‍ പകുതി പ്രശ്‌നങ്ങളും അവസാനിക്കുമെന്നും അദ്ധേഹം പറഞ്ഞു.

ചടങ്ങില്‍ വിവിധ സംഘടനകളുടെയും വ്യക്തികളൂടെയും സ്‌നേഹോപഹാരങ്ങള്‍ മമ്മൂട്ടിക്ക് സമ്മാനിച്ചു. എ. എം. ആരിഫ് എം. പി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ആമുഖ പ്രഭാഷണം നടത്തി.

ഗോവിന്ദന്‍ മാഷുടെ അറിവും പരിചയവും സിപിഐഎമ്മിനെ നയിക്കാന്‍ സഹായിക്കും: വെള്ളാപ്പള്ളി നടേശന്‍

ഗോവിന്ദന്‍ മാഷുടെ(M V Govindan Master) അറിവും പരിചയവും സിപിഐഎമ്മിനെ(CPIM) നയിക്കാന്‍ സഹായിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍(Vellapally Natesan). നല്ല രീതിയില്‍ ചുമതല വഹിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് വെള്ളാപ്പള്ളി ആശംസിച്ചു.

ആദ്യമന്ത്രിസഭ കഴിവ് തെളിയിച്ചതുകൊണ്ടാണ് തുടര്‍ഭരണം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മന്ത്രിസഭയിലെ പുതുമുഖങ്ങളും കഴിവു തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, സജി ചെറിയാന്‍ നല്ല മന്ത്രിയായിരുന്നെന്നും വകുപ്പ് നന്നായി കൈകാര്യം ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാന്‍ തിരികെ മന്ത്രിസഭയിലേക്ക് വരാന്‍ കൊള്ളാവുന്ന ആളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിണറായി മിടുക്കനായ ഭരണാധികാരിയാണെന്നും അതുകൊണ്ടാണ് ഗവര്‍ണറുമായി ഏറ്റുമുട്ടലിന് പോകാത്തതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News