Kochi: കൊച്ചി നെട്ടൂരിലെ കൊലപാതകം; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി(Kochi) നെട്ടൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്(police) ലഭിച്ചു. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.റൂമിനകത്തെ ദൃശ്യങ്ങളിലാണ് ക്രൂരമര്‍ദനം നടന്നത്. പുറത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വയോധികയെ അയല്‍വാസി കുത്തി; പ്രതി കസ്റ്റഡിയില്‍

പത്തനംതിട്ട(Pathanamthitta) തിരുവല്ലയില്‍(Thiruvalla) വയോധികയെ അയല്‍വാസി കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മണിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. പ്രതി സജിയെ പൊലീസ്(police) കസ്റ്റഡിയില്‍ എടുത്തു.

രാവിലെ പതിന്നൊരയോടെയാണ് കേസിന് ആസ്പദമായ സംഭവം. മാധവശ്ശേരില്‍ അമ്മിണിയെ അയല്‍വാസിയായ സജിയാണ് കുത്തി പരിക്കേല്‍പ്പിച്ചത്. പ്രതി സജി മുമ്പും കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞ് അടുത്തിടെയാണ് സജി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഈ കേസുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചിതെന്നാണ് പൊലീസ് കരുതുന്നത് .അക്രമിക്കാന്‍ സജി എത്തിയപ്പോള്‍ അമ്മിണിയും കണ്ണിന് കാഴ്ചയില്ലാത്ത ഭര്‍ത്താവ് തമ്പിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

സംഭവശേഷം അളവില്‍ പോയ പ്രതി സജിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സ്വന്തം പിതാവിനെ തലക്കടിച്ച് കോന്ന കേസിലാണ് സജി ജയില്‍ ശിക്ഷ അനുഭവിച്ചത്. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News