Indu Malhotra: ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമം: വിവാദ പരാമര്‍ശവുമായി ഇന്ദു മല്‍ഹോത്ര

വിവാദ പരാമര്‍ശമായി സുപ്രീംകോടതി(Supreme court) മുന്‍ ജഡ്ജ് ഇന്ദു മല്‍ഹോത്ര(Indu Malhotra). ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നെന്നും വരുമാനം കണ്ടാണ് ഈ നീക്കമെന്നുമാണ് ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശം. താനും യു യു ലളിതും ചേര്‍ന്നാണ് ഇത് അവസാനിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ വച്ചാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്.

ബിജെപിയും ആര്‍എസ്എസ്സും കേരളത്തെ ലക്ഷ്യം വെക്കുകയാണ്: എം വി ഗോവിന്ദന്‍

ബിജെപിയും(BJP) ആര്‍എസ്എസ്സും(RSS) കേരളത്തെ ലക്ഷ്യം വെക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍(M V Govindan). ബി ജെ പി ക്ക് ബദലാകാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്സന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കൈരളി ടി വി യുടെ അന്യോന്യം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്ത കൈരളി ടി വി യുടെ അന്യോന്യം പരിപാടിയില്‍ സംസാരിച്ചത് പുതിയ ചുമതലക്കളെ കുറിച്ചും നിലപാടുകളെക്കുറിച്ചുമാണ്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്നും മുന്നണിയെ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ബാലസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ആരംഭിച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ചും മോറാഴയിലെ ഉള്‍പ്പെടെ വായനശാലകളുടെ സ്വാധീനത്തെ കുറിച്ചും ഓര്‍ത്തെടുത്ത ഗോവിന്ദന്‍ മാസ്റ്റര്‍ അടിയന്തരാവസ്ഥകാലത്ത് ഏല്‍ക്കേണ്ടി വന്ന കൊടിയ മര്‍ദ്ദനങ്ങളും ഓര്‍ത്തെടുത്തു. കേരളത്തില്‍ പ്രതിപക്ഷത്തെ നയിക്കുന്നത് വലതു പക്ഷ മാധ്യമങ്ങളാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വര്‍ഗീയത ഉയര്‍ത്തിയും പണവും സ്വാദീനവും ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിച്ചും ജനാധിപത്യവും രാജ്യത്തിന്റെ മതേതരത്വവും തകര്‍ക്കുന്ന ബി ജെ പി കേരളത്തെയും ഉന്നം വെക്കുന്നുണ്ടെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. തുടര്‍ച്ചയായി മൃതു ഹിന്ദുത്വം സ്വീകരിച്ച കോണ്‍ഗ്രസ്സിന് ഇപ്പോള്‍ ബി ജെ പിക്കെതിരായ ബദലിന്റെ ഭാഗമാകാന്‍ പോലും സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ ഭരണം ഉള്ള സംസ്ഥാനങ്ങളില്‍ പോലും എന്ന് അധികാരം പോകുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരനുമായുള്ള അന്യോന്യം അഭിമുഖത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News