Maharashtra: മഹാരാഷ്ട്രയില്‍ 3 മാവോയിസ്റ്റുകള്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ(Maharashtra) ഗഡ്ചിരോലി ജില്ലയിലെ കോയാര്‍ വനത്തില്‍ നിന്ന് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സ്‌ക്വാഡും (സി-60 കമാന്‍ഡോ) സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ ബറ്റാലിയനും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ രമേഷ് പല്ലോ (29), ശശി പുങ്ങാട്ടി (23) മഹേഷ് നരോട്ടെ (27) എന്നിവരെ പിടികൂടി.

അറസ്റ്റിലായ മാവോയിസ്റ്റുകളുടെ തലക്ക് 10 ലക്ഷം രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സ്‌ക്വാഡും (സി-60 കമാന്‍ഡോ) സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ ബറ്റാലിയന്‍ 37 നും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

രമേഷ് പല്ലോയുടെ പേരില്‍ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേ സമയം നിയമവിരുദ്ധമായ ഗ്രൂപ്പിലെ അംഗമായ പുങ്ങാട്ടിയുടെ പേരില്‍ ഏഴ് കുറ്റകൃത്യങ്ങളുണ്ട്. നരോട്ടെക്കെതിരെ ഗുരുതരമായ 27 കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2021-2022 കാലയളവില്‍ ഗഡ്ചിരോളി പോലീസ് 57 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News