Kannur: പൂളംകുറ്റി വെള്ളറയിലും 29ാം മൈലിലും ഉരുള്‍പ്പൊട്ടല്‍

കണ്ണൂര്‍(Kannur) പൂളംകുറ്റി വെള്ളറയിലും 29ാം മൈലിലും ഉരുള്‍പ്പൊട്ടല്‍(Land slide).താഴെ വെള്ളറ കോളനിയിലെ അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

മൂന്നാഴ്ച മുന്‍പ് ഉരുള്‍പ്പൊട്ടലുണ്ടായി മൂന്നുപേര്‍ മരിച്ച സ്ഥലത്തിന് തൊട്ടടുത്താണ് വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായത്.ഇതിനെ തുടര്‍ന്ന് നെല്ലാനി തോടിലും കാഞ്ഞിരപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു.താഴെ വെള്ളറ കോളനിയില്‍ നിന്നും അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.നിടുംപൊയില്‍ മാനന്തവാടി ചുരം റോഡില്‍ ശക്തിയായ മലവെള്ളപ്പാച്ചിലുണ്ടായി.വലിയ കല്ലുകളും മണ്ണും റോഡിലേക്ക് ഒഴുകിയെത്തിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു.തടസ്സങ്ങള്‍ മാറ്റി പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു.

ചുരം റോഡില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.ഉരുള്‍പ്പൊട്ടലില്‍ ആളപായയോ കനത്ത നാശനഷ്ടമമോ ഉണ്ടായില്ല.തുടര്‍ച്ചയായി ഈ പ്രദേശത്ത് ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News