Kanhangad: കാഞ്ഞങ്ങാട് തിമിംഗല വിസര്‍ജ്യവുമായി മൂന്ന് പേര്‍ പിടിയില്‍

കാസര്‍ഗോഡ് കാഞ്ഞങ്ങാട്(Kanhangad) തിമിംഗല വിസര്‍ജ്യവുമായി മൂന്ന് പേര്‍ പിടിയില്‍. 10 കോടി രൂപ വിലമതിക്കുന്ന ആംബര്‍ഗ്രിസാണ് ഹോസ്ദുര്‍ഗ് പൊലീസ്(police) പിടികൂടിയത്.

കാഞ്ഞങ്ങാട് സ്വദേശികളായ നിഷാന്ത്, സിദ്ദിഖ്, കൊട്ടോടി സ്വദേശി ദിവാകരന്‍ എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് നഗരത്തിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 10 കോടി രൂപ വിലമതിക്കുന്ന തിമിംഗല വിസര്‍ജ്യമാണ് ഇവരുടെ കൈയ്യില്‍ നിന്ന് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ദിവസങ്ങളായി ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

കാഞ്ഞങ്ങാടെത്തി ലോഡ്ജില്‍ മുറിയെടുത്ത് വില്‍പന നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലായത് . ടാക്‌സി ഡ്രൈവറായനിഷാന്ത് കര്‍ണാടകയില്‍ നിന്നാണ് തിമിംഗല വിസര്‍ജ്യം എത്തിച്ചത്. ഏജന്റായ ദിവാകരന്‍ വില നിശ്ചയിച്ച ശേഷം അടുത്ത ദിവസം പണവുമായി ആളെ എത്തിക്കാനായിരുന്നു നീക്കം. ഔഷധക്കൂട്ടായും സുഗന്ധദ്രവ്യ നിര്‍മാണത്തിനും ഉപയോഗിക്കുന്ന തിമിംഗല വിസര്‍ജ്യത്തിന് അന്താരാഷ്ട്ര വിപണിയില്‍ വന്‍ ഡിമാന്റാണ്.

പ്രതികളില്‍ നിന്ന് ഇടപാടുമായി ബന്ധമുള്ള മറ്റുള്ളവരെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here