ഏഷ്യാ കപ്പില്‍(Asia Cup) പാകിസ്താനെതിരെ ഇന്ത്യക്ക്(India) മൂന്ന് വിക്കറ്റ് നഷ്ടം. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് രണ്ട്, മൂന്ന് വിക്കറ്റുകളായി പുറത്തായത്. മുഹമ്മദ് നവാസ് എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തില്‍ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച രോഹിതിനെ ഇഫ്തിക്കാര്‍ അഹ്മദ് പിടികൂടുകയായിരുന്നു. ഓവറിലെ നാലാം പന്തില്‍ രോഹിത് ഒരു സിക്‌സര്‍ നേടിയിരുന്നു. 18 പന്തുകളില്‍ 12 റണ്‍സെടുത്താണ് ഇന്ത്യന്‍ നായകന്‍ മടങ്ങിയത്. 10ആം ഓവറിലെ ഒന്നാം പന്തില്‍ നവാസിനെതിരെ തന്നെ സിക്‌സറിനു ശ്രമിച്ച് കോലിയും മടങ്ങി. 34 പന്തുകളില്‍ 3 ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 35 റണ്‍സെടുത്ത കോലിയെയും ഇഫ്തിക്കാര്‍ അഹ്മദാണ് പിടികൂടിയത്.
ഓപ്പണര്‍ കെഎല്‍ രാഹുലാണ് ആദ്യം മടങ്ങിയത്. നസീം ഷാ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ കെഎല്‍ രാഹുല്‍ പ്ലെയ്ഡ് ഓണ്‍ ആവുകയായിരുന്നു. നസീം ഷായുടെ കന്നി ടി-20 വിക്കറ്റാണ് ഇത്. ഓവറില്‍ ഇന്ത്യ രാഹുലിനെ നഷ്ടപ്പെടുത്തി 3 റണ്‍സ് നേടി. ഷഹീന്‍ അഫ്രീദിയുടെ അഭാവത്തില്‍ തകര്‍പ്പന്‍ ബൗളിംഗാണ് നസീം ഷാ കാഴ്ചവച്ചത്. ഓവറില്‍ കോലിയുടെ എഡ്ജ് കണ്ടെത്താന്‍ സാധിച്ച നസീമിന് രോഹിതിനെ വിറപ്പിക്കാനും സാധിച്ചു.
ഇന്ത്യക്ക് 148 റണ്‍സ് ആണ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 19.5 ഓവറില്‍ 147 റണ്‍സ് നേടുന്നതിനിടെ ഓള്‍ഔട്ടായി. 43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍ ആണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here