മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാക്കി പുതിയ സർക്കാർ; ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി

താക്കറെ സർക്കാരിന്റെ ഭരണത്തിൽ കാലതാമസം നേരിട്ട മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കി ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ . സംസ്ഥാനത്ത് ഇതുവരെ 97.47 ശതമാനം ഭൂമി ഏറ്റെടുക്കലും പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള സാധ്യതകൾ തെളിഞ്ഞു.

വെറും മൂന്ന് മണിക്കൂറിനുള്ളിൽ മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി ബിജെപിയുടെ സ്വപ്ന പദ്ധതിയാണ്. എന്നാൽ, താക്കറെ സർക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടികൾ ല്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതോടെ പദ്ധതി മുടങ്ങി. അതിനിടെ, കൊറോണയുടെ പശ്ചാത്തലത്തിൽ പദ്ധതിയുടെ ജോലികൾ അനശ്ചിതത്തിലായി. ഒടുവിൽ, ഭരണം മാറിയതോടെ പുതിയ സർക്കാർ മെട്രോ, ബുള്ളറ്റ് ട്രെയിൻ പദ്ധതികൾക്ക് മുൻഗണന നൽകാൻ നിർദേശം നൽകുകയായിരുന്നു.

എന്താണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി?

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് 508.17 കിലോമീറ്റർ നീളമുണ്ട്. ഈ ബുള്ളറ്റ് ട്രെയിൻ വന്നാൽ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്ര 3 മണിക്കൂർ മാത്രമായി കുറയും. മുംബൈ, താനെ, പാൽഘർ വഴി ഗുജറാത്തിലെ വൽസാദ്, നവസാരി, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, ഖേദ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് ബുള്ളറ്റ് ട്രെയിൻ ഓടുന്നത്.

മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ഓടുന്ന ബുള്ളറ്റ് ട്രെയിനിന്റെ വേഗത മണിക്കൂറിൽ 320 കിലോമീറ്ററായിരിക്കും.
പദ്ധതിയുടെ ആകെ ചെലവ് 1.08 ലക്ഷം കോടി രൂപയാണെന്നും ഷെയർ പാറ്റേൺ അനുസരിച്ച് കേന്ദ്ര സർക്കാർ എൻഎച്ച്എസ്ആർസിഎല്ലിന് 10,000 കോടി രൂപ നൽകേണ്ടിവരുമെന്നും രണ്ട് സംസ്ഥാനങ്ങളായ ഗുജറാത്തും മഹാരാഷ്ട്രയും 5,000 കോടി രൂപ വീതവും നൽകേണ്ടിവരുമെന്നുമാണ് റിപ്പോർട്ട്. . ബാക്കിയുള്ള വായ്പ ജപ്പാനിൽ നിന്ന് 0.1 ശതമാനം പലിശയ്ക്ക് എടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News