തിരു: സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം; ആറ് പ്രതികൾ പിടിയിൽ

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമിച്ച കേസില്‍
ആറ് പ്രതികളും പിടിയില്‍. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു

ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സിപിഐഎം
ജില്ലാ കമ്മിറ്റി ഓഫീസ് അക്രമിച്ച മൂന്ന് പേര്‍ പിടിയിലാകുന്നത്. എബിവിപി പ്രവര്‍ത്തകരായ ലാല്‍,സതീര്‍ത്ഥ്യന്‍,ഹരിശങ്കര്‍ എന്നിവര്‍ വഞ്ചിയൂരില്‍ സിപിഐഎം ജാഥക്ക് നേരെ ഉണ്ടായ അക്രമത്തില്‍ ഉള്‍പ്പെട്ടവരാണ്.

അക്രമം നടന്ന രാത്രി ആശുപത്രിയില്‍ നിന്ന് പ്രതികള്‍ പുറത്തു പോകുന്നതിന്റെയും തിരികെയെത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത് നിര്‍ണായകമായി. വൈകീട്ട് എബിവിപി പ്രവര്‍ത്തകരായ സന്ദീപ്,വിഷ്ണു,സെഫിന്‍ എന്നിവരും
സ്റ്റേഷനിലെത്തി കീഴടങ്ങി.

പ്രതികള്‍ ഉപയോഗിച്ച രണ്ടു ബൈക്കുകളും ABVP സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന്
പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെയുള്ള അക്രമത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. സിസിടിവി ദൃശ്യങ്ങള്‍കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. പ്രദേശത്ത് നിന്നുള്ളവരല്ല അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here