Kottayam; പരക്കെ മഴ; കോട്ടയത്ത് പലയിടങ്ങളിലും വെള്ളം കയറി

കോട്ടയം ജില്ലയിലും രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ പല സ്ഥലങ്ങളിലും വെള്ളം കയറി.നെടുങ്കന്നം,കറുകച്ചാൽ, കങ്ങഴ വില്ലേജ് പരിധിയിൽപെട്ട കുറ്റിക്കൽ, തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളം കയറിയത്.വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി.

കോട്ടയത്തും ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ്. നെടുംകുന്നം നെടുമണിയിൽ തോട് കര കവിഞ്ഞൊഴുകി. പാലം മുങ്ങി ഗതാഗതം തടസപ്പെട്ടു. തോട് വഴി മാറി ഒഴുകി. കറുകച്ചാൽ മണിമല റൂട്ടിൽ വെള്ളം കയറി ഗതാഗത തടസം ഉണ്ടായി. 2018ലെ പ്രളയത്തിൽ പോലും വെള്ളം കയറാത്ത സ്‌ഥലങ്ങളാണിത്

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മിതമായ മഴക്കും മറ്റ് ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here