നെട്ടൂരിലെ കൊലപാതകം; പ്രതി സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി നെട്ടൂരില്‍ യുവാവിനെ തയല്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലക്കുറ്റം ചുമത്തിയ പോലീസ് ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.അതേ സമയം യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുന്നതിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

കൊച്ചി നെട്ടൂര്‍ മാര്‍ക്കറ്റിന് സമീപം സ്വകാര്യ ഹോട്ടല്‍ റൂമിനകത്തെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.പാലക്കാട് സ്വദേശി അജയ്കുമാറിനെ പ്രതി സുരേഷ് സ്പാനര്‍ ഉപയോഗിച്ച് ക്രൂരമായി തലയ്ക്കടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.അടിയേറ്റ് അജയകുമാര്‍ നിലവിളിക്കുന്നതും കേള്‍ക്കാം.എന്നാല്‍ മര്‍ദനം നിര്‍ത്താതെ സുരേഷ് ഇയാളെ വീണ്ടും പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഹോട്ടലിന് പുറത്തെത്തിയ അജയ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ കുതിച്ചെത്തിയ സുരേഷ് ഇയാളെ വീണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.അജയ്കുമാര്‍ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് സുരേഷ് മര്‍ദനം നിര്‍ത്തിയത്.

സുരേഷിന്‍റെ ഭാര്യയോട് അജയ്ക്കുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് എഫ് ഐ ആറില്‍ വ്യക്തമാക്കിയിരുന്നു.പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന വ്യാജേന അജയ്കുമാറിനെ വിളിച്ചുവരുത്തിയ ശേഷം സുരേഷ് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.ഞായറാഴ്ചതന്നെ പനങ്ങാട് പോലീസ് സുരേഷിനെ കസ്റ്റഡിയിലെടുത്തിരുന്നു.കൊലക്കുറ്റം ചുമത്തി സുരേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News