ADVERTISEMENT
കൊവിഡും, ഇന്ധന വിലവര്‍ദ്ധനവും കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിരമിച്ച പൊതുഗതാഗത വകുപ്പ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണെന്നും നിയമസഭയില്‍ മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 2031 കോടി രൂപയാണ് ഈ വര്‍ഷം സഹായം നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ 4958 കോ ടി സഹായിച്ചുവെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
UDF ഭരണ കാലത്ത് പെന്‍ഷന്‍ ലഭിക്കാതെ ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇന്ന് മുതല്‍ പെന്‍ഷന്‍കുടിശ്ശിക വിതരണം ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. സുശീൽ ഖന്നാ റിപ്പോർട്ട് വലിച്ച് കീറി തോട്ടിൽ എറിഞ്ഞാൽ KSRTC രക്ഷപ്പെടും.
ഇലക്ട്രിക്ക് ബസ് വാങ്ങിയത് അന്വേഷിക്കണമെന്നും കള്ളം പറഞ്ഞ് ജയിക്കുന്നതിനെക്കാൾ നല്ലത് സത്യം പറഞ്ഞ് തോൽക്കുന്നതാണെന്നും ആൻ്റണി രാജു നിയമസഭയില്‍ പറഞ്ഞു..
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.