ഏഷ്യാകപ്പ് ക്രിക്കറ്റ്; ബി ഗ്രൂപ്പിൽ നാളെ ബംഗ്ലാദേശ് – അഫ്ഗാനിസ്ഥാൻ പോരാട്ടം

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ബി ഗ്രൂപ്പിൽ നാളെ ബംഗ്ലാദേശ് -അഫ്ഗാനിസ്ഥാൻ പോരാട്ടം. നാളെ രാത്രി 7:30 ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യമത്സരത്തിൽ മുഹമ്മദ് നബി നായകനായ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ എട്ടു വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

3 വിക്കറ്റ് വീഴ്ത്തിയ പേസർ ഫസൽ ഹഖ് ഫറൂഖിയായിരുന്നു ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന്റെ വിജയ ശിൽപി.ആദ്യജയം തേടിയാണ് ബംഗ്ലാ കടുവകൾ ഇറങ്ങുന്നത്. ഷാക്കിബ് അൽ ഹസ്സനാണ് ബംഗ്ലാദേശ് ടീമിന്റെ നായകൻ.ആകെ 8 തവണ മുഖാമുഖം വന്നപ്പോൾ 5 തവണ ബംഗ്ലാദേശും 3 തവണ അഫ്ഗാനിസ്ഥാനും ജയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News