Kodiyeri: കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക്

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് കോടിയേരിയെ മാറ്റുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിയുടെ വസതിയിലെത്തി സന്ദര്‍ശിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കോടിയേരിയെ സന്ദര്‍ശിക്കാനെത്തി. രാവിലെ പി. ജയരാജന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ കോടിയേരിയെ സന്ദര്‍ശിക്കാനെത്തി.

10.30 ഓടെ കോടിയേരിയുമായി ആംബുലന്‍സ് എയര്‍പോര്‍ട്ടിലേക്ക് പോയി. അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.വി ഗോവിന്ദനെ ഇന്നലെയാണ് തെരഞ്ഞെടുത്തത്.

കാലാവസ്ഥ കൂടി പരിഗണിച്ചായിരിക്കും ചെന്നൈയിലേക്കുള്ള ഹെലികോപ്ടര്‍ യാത്ര. അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here