വഖഫ് ബോർഡിനെ വെട്ടിച്ച് കോടികൾ തട്ടി; അബ്ദുൾ റഹ്മാൻ കല്ലായിക്കെതിരെ കേസ്

വഖഫ് ബോർഡിനെ വെട്ടിച്ച് കോടികൾ തട്ടി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിക്കെതിരെ കേസ്. തട്ടിപ്പ് നടത്തിയത് മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിലാണ്. ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി.

വഖഫ്‌ ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ നിർമാണപ്രവൃത്തിയിൽ കോടികളുടെ വെട്ടിപ്പ്‌ നടന്നതായാണ്‌ ആരോപണമുയർന്നത്‌.

മൂന്നു കോടിയോളം രൂപ ചെലവുവരുന്ന നിർമാണപ്രവൃത്തിക്ക്‌ പത്തുകോടിയോളം രൂപയുടെ കണക്കുണ്ടാക്കിയതായാണ്‌ പരാതി. 2011 മുതൽ 2018 വരെ മട്ടന്നൂർ മഹല്ല്‌ മുസ്ലിം ജമാഅത്ത്‌ കമ്മിറ്റിയുടെ പ്രസിഡന്റ്‌ അബ്ദുറഹിമാൻ കല്ലായിയും ജനറൽ സെക്രട്ടറി എം സി കുഞ്ഞമ്മദുമായിരുന്നു. ഈ കാലയളവിലാണ്‌ പള്ളി പുനർനിർമാണം നടന്നത്‌.

വഖഫ്‌ ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ നിർമാണപ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്‌ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അറ്റകുറ്റപ്പണിയാണ്‌ നടത്തിയതെന്നായിരുന്നു മറുപടി.നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിന്‌ 8.80 ലക്ഷം രൂപയും പുതിയ കെട്ടിടം നിർമിച്ചതിന്‌ 9.78 കോടി രൂപയും ചെലവഴിച്ചതായാണ്‌ കണക്കുണ്ടാക്കിയത്‌. പല സാധനങ്ങൾ വാങ്ങിയതിനും ബിൽ ചേർത്തിട്ടില്ലെന്നും കണക്കിൽ കാണിച്ച പല നിർമാണപ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്‌. ഷോപ്പിങ്‌ കോംപ്ലക്‌സിൽ മുറികൾക്കായി വാങ്ങിയ പണവും കൈക്കലാക്കി. ഷോപ്പിങ് കോംപ്ലക്‌സ്‌ നിർമാണത്തിനായി അഞ്ചു കോടി രൂപ കടം വാങ്ങാൻ കമ്മിറ്റി തീരുമാനിച്ചിരുന്നു.

ലേലംചെയ്‌ത്‌ കിട്ടുന്ന തുകയിൽനിന്ന്‌ അഞ്ചു കോടി കഴിച്ച്‌ ബാക്കി വന്ന തുക വീതം വച്ചെടുക്കുകയായിരുന്നുവെന്നും പരാതിയുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News